തിരുവനന്തപുരം: പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യുന്നു. തിരുവനന്തപുരം കേന്ദ്രീകകരിച്ച വലിയ സംഘം ഇതിനായി പ്രവര്ത്തിക്കുന്നുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ശ്രീലങ്ക വഴിയാണ് അച്ചടിച്ച നോട്ടുകള്‍ കേരളത്തിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ രാമേശ്വരത്ത് കൊണ്ടുവരും. അവിടെ നിന്ന് കേരളത്തിലേക്കും.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കുറികമ്പനികള്‍ വ്യാജ കറന്‍സിയുടെ ഇടപാടുകാരാണ്. കുറിചിട്ടി പിടിക്കുന്നവന്നവര്ക്ക് നല്‍കുന്നത് പാക്കിസ്ഥാനില്‍ അടിച്ച നോട്ടുകളാണ്.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണ് പാകിസ്ഥാന് വന്‍തോതില്‍ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത്. ബലൂചിസ്ഥാനിലെ ഖ്വാട്ടയിലെ പാക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കറന്‍സി പ്രിന്റിംഗ് പ്രസ്സില്‍ ആയിരുന്നു ആദ്യകാലത്ത് ഇത് അച്ചടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കറാച്ചിയിലും ലഹോറിലും പെഷാവറിലും ഇന്ത്യന്‍ നോട്ടുകള്‍ അടിക്കാനുളള സംവിധാനമുണ്ട്.
വ്യജനോട്ടുകള്‍ അച്ചടിച്ചാല്‍ അത് പാക്കിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ ഏയര്വോയ്സ് സര്‍വീസുകള്‍ ഉപയോഗിച്ച് നേപ്പാള്‍, ശ്രീലങ്ക, മാലദ്വീപുകള്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഏത്തിക്കും
അതാതു രാജ്യങ്ങളില്‍ ആളും അര്ത്ഥവുമുളള വ്യക്തികളേയോ പ്രസ്ഥാനങ്ങളെയോ കൂട്ടുപിടിച്ച് വ്യാജ കറന്‍സി ഇന്ത്യന്‍ അതിര്ത്തിക്കുളളിലെത്തിക്കും.ശക്തമായ ഇന്ത്യാവിരുദ്ധവികാരം നിലനിര്‍ത്തുന്ന അധോലോക മാഫിയ സംഘങ്ങളും ഇതില്‍പ്പെടും. ദാവൂദ് ഇബ്രാഹിമിനേയും അയാളുടെ ”ഡി” കമ്പനിയേയും പാക് അധികൃതര്‍ ഈ നിഴല്‍ യുദ്ധത്തില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. .
ഇന്ത്യയിലെത്തുന്ന വ്യാജനോട്ടുകള്‍ ഇവിടുത്തെ റിയല്‍ എസ്റേറ്റു ബിസിനസ്സുകാര്‍ മുതല്‍ സാധാരണ പലചരക്കുകാരന്റെ കൈയ്യില്‍ വരെയെത്തുന്നു. വ്യാപാരവ്യവസായങ്ങളുടെ ക്രയവിക്രയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നതോടെ അവ ബാങ്കുകളിലും മറ്റു മേഖലകളിലും വ്യാപിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: