ന്യൂയോര്‍ക്ക്: കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഏതാനും യുഎസ് സൈനികരും കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗണിന്റെ വക്താക്കള്‍ സ്ഥിരീകരിച്ചു.
ഏതാനും യുഎസ് സൈനികര്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചെന്ന് പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബിയാണ് ട്വിറ്ററില്‍ സ്ഥിരീകരിച്ചത്. നാല് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ യുഎസില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈ ബോംബ് സ്ഫോടനത്തോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ അമേരിക്കയില്‍ വിമര്‍ശനം ഏറുകയാണ്.
കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പില്‍ നടന്ന സ്ഫോടനത്തിലാണ് ഏതാനും യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോണ്‍ കിര്‍ബി ട്വിറ്ററില്‍ കുറിച്ചു.
വിമാനത്താവളത്തിന് പുറമെ രണ്ടാമതൊരു സ്ഫോടനം വിമാനത്താവളത്തിനടുത്തുള്ള ബാരണ്‍ ഹോട്ടലിലാണ് നടന്നത്. വിമാനത്താവളത്തിന് മുന്നില്‍ നടന്ന സ്ഫോടനം ഉഗ്രശേഷിയുള്ളതായിരുന്നു. ഏതാനും അമേരിക്കന്‍ സൈനികര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. 13 പേരാണ് ആകെ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: