തിരുവനന്തപുരം: വീടിനുള്ളില്‍ നടത്തുന്ന ക്വാറന്റൈന് ശരിയല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് പരക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വീടിനുള്ളില്‍ ആളുകള്‍ നിയന്ത്രണം കര്‍ശനമായി പാലിക്കാത്തതിനാലാണ് രോഗം പരക്കുന്നതെന്നാണ് പരാതി. ഒരാള്‍ക്ക് രോഗം വന്നാല്‍ അത് വീട്ടിലെ മറ്റംഗങ്ങളിലേക്കും പകരുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കകം 30,000 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകളും മരണങ്ങളും കൂടുന്നതിന് പിന്നില്‍ സര്‍ക്കാരിനെ അനാസ്ഥയാണെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. നബിദിനത്തിന് ഇളവ് കൊടുത്തതും ടിപിആര്‍ നിരക്ക് കൂടിയിരിക്കേ ഇളവുകള്‍ അനുവദിച്ചതുമായ നടപടികളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രിയുടെ പുതിയ വാദം. കോവിഡ് നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് രോഗം പരക്കാന്‍ കാരണമെന്നത് മറച്ച് പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രിയെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.
‘വീടിനകത്ത് ആളുകള്‍ ക്വാറന്റൈന് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല. 35 ശതമാനമം ആളുകള്‍ക്കും രോഗം വരുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. വീട്ടിനകത്ത് ഒരാള്‍ക്ക് രോഗം വന്നാല്‍ അയാള്‍ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടുന്നില്ല. അതിനാല്‍ കേരളത്തില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് കുടുംബത്തിലെ മറ്റുള്ളവരിലേക്ക് കൂടി പരക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘പലരും വീട്ടിനുള്ളില്‍ ക്വാറന്റൈനില്‍ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. വീടിനുള്ളില്‍ അതിനുള്ള സൗകര്യം ഉള്ളവര്‍ക്ക് അതാവാം. അല്ലാത്തവര്‍ തൊട്ടടുത്തുള്ള കോവിഡ് കേന്ദ്രത്തിലേക്ക് മാറണമെന്നും മന്ത്രി പറയുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ കേരളം മാത്രമാണ് ഒരു ലക്ഷം ആക്ടീവ് കോവിഡ് കേസുകള്‍ ഉള്ള ഏക സംസ്ഥാനം. ഓണത്തിന് ശേഷം കേസുകളില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നെങ്കിലും 24,000ല്‍ നിന്നും ദിവസേന കേസുകള്‍ 30,0000 ലേക്ക് കടന്നത് ആശങ്കയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: