തെന്മല: കൊവിഡിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വില്ലനായതോടെ തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കിത് കണ്ണീര്‍ക്കാലം. കാലം തെറ്റിയെത്തിയ മഴമൂലം ഇവിടുത്തെ ഉള്ളികര്ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
കൃത്യസമയത്ത് വിളവെടുത്തില്ലെങ്കില്‍ കൃഷിചെയ്ത ഉള്ളികള്‍ അഴുകി പോകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. ഇടനിലക്കാരുടെ ചൂഷണം കൂടിയായതോടെ പാടത്ത് വിയര്‍പ്പൊഴിക്കിയ കര്‍ഷകരുടെ ചങ്കിടിപ്പ് ഏറുകയാണ്. ഒരു കാലത്ത് ലാഭത്തിന്റെ കഥകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് നഷ്ടത്തിന്റെ കണക്കുകളായി മാറി.
കൃഷിയിറക്കി അറുപത് ദിവസം കഴിഞ്ഞ് ഉള്ളി വിളവടുക്കാം. എന്നാല്‍ ഇക്കുറി പതിവ് തെറ്റിച്ച് മഴയെത്തിയതോടെ പാകമാകുന്നതിന് മുന്‍പേ വിളവെടുക്കാന്‍ കര്‍ഷകര്‍ നണ്ടിര്ബന്ധിതരാവുകയാണ്. അവസരം മുതലെടുത്ത് ഇടനിലക്കാരകട്ടെ കുറഞ്ഞ വിലയ്ക്ക് ഉള്ളി വാങ്ങി സംഭരിച്ചു. ഉല്പാദനം കുറയുമ്പോള്‍ വന്‍ വിലയ്ക്ക് വിറ്റഴിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷം രൂപ മുടക്കി വിളവിറക്കിയ കര്ഷകന് നിലവിലെ സ്ഥിതിയില്‍ പകുതി തുക മാത്രമേ ലഭിക്കൂ.
വളവും ജോലിക്കൂലിയും വൈദ്യുതി ചെലവും കഴിഞ്ഞാല്‍ ഉള്ളി കൃഷി മൂലം ഇത്തവണ ഭീമമായ നഷ്മാണുള്ളതെന്ന് കര്‍ഷകനായ ചിന്നസ്വാമി പറയുന്നു. തെങ്കാശി ജില്ലയിലെ ചുരണ്ട, സാമ്പുവര്വടകര, ആലംങ്കുളം, പാവൂര്‍സത്രം, ഇലത്തൂര്‍ എന്നിവിടങ്ങളിലാണ് ഉള്ളി കൃഷി വ്യാപകമായി നടക്കുന്നത്. നഷ്ടം കൂടുന്നതോടെ ഉള്ളി കൃഷിയില്‍ നിന്നും ചോളത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: