കാബൂൾ: അഫ്ഗാനില്‍ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുമെന്ന് പ്രഖ്യാപിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന തീരുമാനങ്ങളാണ് ഓരോ ദിവസവും പുറത്തിറക്കുന്നത്. ഇപ്പോള്‍ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. എന്നാല്‍ ഇത് താത്ക്കാലിക നിര്‍ദ്ദേശമാണെന്നാണ് ലോകരാഷ്ട്രങ്ങളെ ബോധിപ്പിക്കാന്‍ താലിബാന്റെ വാദം.
സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാമെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ സ്ത്രീ സുരക്ഷയും അവകാശങ്ങളും താലിബാന്റെ അജണ്ടയിലേ ഇല്ലാത്ത കാര്യമാണെന്നാണ് നിരീക്ഷകരുടെ പക്ഷം. രാജ്യത്ത് സ്കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാന്‍ പാടില്ലെന്ന് താലിബാന് ഭീകരവാദികള്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന നിര്‍ദ്ദേശം.
1996-2001 ഭരണ കാലത്ത് സ്ത്രീകളുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയ താലിബാന് വീണ്ടും ഇതാവര്‍ത്തിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം ഇത്തവണ സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്ക് പോവുന്നതും പഠിക്കാന്‍ പോവുന്നതും വിലക്കില്ലെന്ന് താലിബാന് നേരത്തെ പറഞ്ഞിട്ടുണ്ട്. ശരിയത്ത് നിയമപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിക്കുമെന്നും താലിബാന് വ്യക്തമാക്കിയിരുന്നു.
20 വര്‍ഷം മുമ്പത്തെ താലിബാന് ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന് സ്ത്രീകള്‍ ഭയക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കല്‍, എട്ട് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കല്‍, പുരുഷ രക്ഷാധികാരിയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനനുവദിക്കാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: