ശ്രീ. രാജേന്ദ്ര വര്‍മ്മ അറിയുന്നതിന്,
നമ്മള് തമ്മില്‍ പരിചയമൊട്ടും തന്നെയില്ല. പക്ഷേ താങ്കളുടെ തൊട്ട് മുമ്പുള്ള തലമുറയിലുള്ളവരോട് ഒരു കമലയെ കുറിച്ച് ചോദിച്ചാലറിയും (ഗദാധരന് അങ്കിളിനോടോ, ഇന്ദുചൂഡന് അങ്കിളിനോടോ മറ്റോ ചോദിച്ചാല്‍ മതി) ഞാനാ കമലയുടെ പേരക്കുട്ടിയാണ്. എന്നുവെച്ചാല്‍, മകന്റെ മകന്. ഇനി കാര്യത്തിലേക്ക് വരാം:
ഇന്ന് താങ്കള്‍ പങ്കെടുത്ത ചര്‍ച്ച ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടപ്പോള്‍ വിഷമമല്ല, സഹതാപവും നിരാശയുമാണ് തോന്നിയത്. ആരെ ഭയന്നാണ് താങ്കള്‍ ലഹളക്കാരെ വെള്ള പൂശാന്‍ നോക്കിയത്? വടക്കേവീട്ടില്‍ മമ്മദിനെ അറസ്റ്റ് ചെയ്തു എന്ന് താങ്കള്‍ പറയുന്നത് കേട്ടു. ആരാണ് വടക്കേവീട്ടില്‍ മമ്മദിനെ അറസ്റ്റ് ചെയ്തത്? എന്റെയറിവില്‍ രണ്ടായിരത്തോളം മാപ്പിളമാര്‍ ചേര്‍ന്ന് തക്ബീര്‍ വിളിച്ച് മമ്മദിന്റെ അറസ്റ്റ് തടയുകയാണുണ്ടായത്. അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ ഇന്‍സ്പെക്ടര്‍ നാരായണമേനോന് മടങ്ങിപ്പോവുകയാണുണ്ടായത്. പിന്നെ ആരെ അറസ്റ്റ് ചെയ്ത കഥയാണ് താങ്കള്‍ പറഞ്ഞത്?
ഇനി ഇംഗ്ലീഷ് അറിയാത്ത തമ്പുരാന് കടലാസിലൊപ്പിട്ട കഥ: നമ്മളല്ല, പോലീസുകാരാണ് ഒരു സ്റ്റേറ്റ്മെന്റ് എഴുതുന്നതെങ്കില്‍ അതിലൊപ്പിടുന്നതിന് മുമ്പ് വായിച്ചു കേള്‍പ്പിക്കുക എന്നതാണ് സാമാന്യരീതി. അങ്ങോട്ടുമിങ്ങോട്ടും ഇത്രയും വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയത്ത് അതൊന്ന് വായിച്ചു കേള്‍ക്കാന്‍ പോലും തമ്പുരാന് മെനക്കെട്ടില്ല എന്നാണോ അങ്ങ് പറഞ്ഞു വെയ്ക്കുന്നത്?
ശരി, പോട്ടെ. സ്റ്റേറ്റ്മെന്റ് വായിച്ചു കേട്ടില്ല എന്ന് തന്നെ വെയ്ക്കാം, താങ്കള്‍ വെളുത്തേടന് നാരായണന് എന്നൊരു പേര് കേട്ടിട്ടുണ്ടോ? അയാളടക്കം കോവിലകം കാവല്ക്കാരെ മാപ്പിളമാര്‍ വെട്ടി തുണ്ടാക്കിയ കഥ കേട്ടിട്ടുണ്ടോ? നിലമ്പൂര്‍ അങ്ങാടിയില്‍ വെച്ച് എസ്. ഐ ഉണ്ണ്യേന്റെ തൊപ്പിയൂരിച്ച്, പകരമൊരു തലേക്കെട്ടും, കയ്യിലൊരു വാളും കൊടുത്ത് കോവിലകത്തേക്കുള്ള ജാഥയുടെ മുന്നില്‍ നടത്തിച്ചത് കേട്ടിട്ടുണ്ടോ? കോവിലകം ആക്രമിക്കുന്നതിന് മുമ്പ് അടുത്തുള്ള നായര്വീട്ടില്ക്കയറി ഒരു കുട്ടിയെയും, രണ്ട് സ്ത്രീകളെയുമടക്കം പതിനേഴ് പേരെ വെട്ടിക്കൊന്ന കഥ കേട്ടിട്ടുണ്ടോ? വലിയ കെട്ടിലെ പന്ത്രണ്ട് മുറികളുടെ വാതില്‍ മാപ്പിളമാര്‍ ചവിട്ടിപ്പൊളിച്ചതും, പതിമൂന്നാമത്തെ മുറി-നൂറ്റിയമ്പതോളം പേര് ഒളിച്ചിരുന്ന ആ മുറി- തുറക്കാതെ അവര്‍ പോയതുമായ കഥ അങ്ങ് കേട്ടിട്ടുണ്ടോ? കുലദൈവമായ വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലെ വാതിലില്‍ വാള് കൊണ്ട് വെട്ടിയ പാടുകള്‍ കാണുകയോ, അതിനെപ്പറ്റി കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോ?
കഴുത്തറ്റു കിടന്ന അമ്മയുടെ മുല കുടിച്ചു കൊണ്ട് കിടന്ന ഒരു ഒന്നര വയസുകാരിയെ രണ്ടാം തമ്പുരാന് മാനവേദന് തിരുമുല്‍പ്പാട് എടുത്തു വളര്‍ത്തിയ കഥ കേട്ടിട്ടുണ്ടോ? ആ പെണ്‍കുട്ടിയെ മകളെപ്പോലെ വളര്‍ത്തി, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന കിഴക്കേപാച്ചുവീട്ടില് പത്മനാഭമേനോന്‍ വിവാഹം കഴിച്ചു കൊടുത്തത് കേട്ടിട്ടുണ്ടോ? ആ ഒന്നര വയസുകാരിയുടെയും, പത്മനാഭമേനോന്റെയും പേരക്കുട്ടിയാണ് ഞാന്‍.
ഏറ്റവും മിനിമം, ഗുരുവായൂര്‍ കേശവനെ നടയ്ക്കിരുത്താന്‍ കാരണമെന്താണെന്നെങ്കിലും അങ്ങേക്കറിയാമായിരിക്കുമെന്ന് കരുതുന്നു. ഇതൊക്കെയറിഞ്ഞിട്ടും ഖിലാഫത്തുകാരെ വെള്ള പൂശിയ അങ്ങയോട് സഹതാപമല്ലാതെ മറ്റെന്താണ് തോന്നുക? നിരാശ തോന്നിയത് മറ്റൊരു കാര്യത്തിലാണ്: രാമസിംഹനെയും, അനിയന് ദയാസിംഹനെയും മാപ്പിളമാര്‍ വെട്ടിക്കൊന്നപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചത് ഒരൊറ്റ സ്ഥലത്താണ്: പാലക്കാട്. ഹര്‍ത്താല്‍ നടത്തിയത് ആര്‍എസ്എസ്സിന്റെ അന്നത്തെ പാലക്കാട് ജില്ലാ പ്രചാരകായിരുന്ന ടി. എന്‍ ഭരതേട്ടനായിരുന്നു. ഭരതേട്ടനും, വേണുവേട്ടനും, ദുര്‍ഗാദാസും ജനിച്ച വീട്ടില്‍ ജനിച്ചൊരാള്‍ക്ക് വാടകയ്ക്ക് പോലുമൊരു നട്ടെല്ല് കിട്ടിയില്ലല്ലോ എന്നതിലാണ് നിരാശ!
വേദനയോടെ,
ശ്യാം ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: