കൊച്ചി : മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന് ഒളിമ്പ്യന്‍ ചന്ദ്രശേഖരന് അന്തരിച്ചു. ആദ്യമായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങിയ മലയാളിയായിരുന്നു ഒളിംപ്യന്‍ ഒ.ചന്ദ്രശേഖരന്. കൊച്ചിയിലായിരുന്നു അന്ത്യം. വര്‍ഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു.
കേരളത്തിനു വേണ്ടിയല്ലെങ്കിലും മഹാരാഷ്ട്ര ടീം നായകന് എന്ന നിലയിലാണ് 1964ല്‍ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയത്. 1960ലെ റോം ഒളിംപിക്സില്‍ കളിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. 1964ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.
നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന് എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: