തിരുവനന്തപുരം: സമ്പന്നമായ ഒരു കാലത്തെ, മറഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന സംസ്കാരത്തെ വരികളില്‍ കൊത്തിവച്ച ഗാനരചയിതാവ്. വരികളില്‍ ഓണവും വസന്തവും ജീവിതവും പ്രണയവും നഷ്ടബോധവും കാത്തിരിപ്പും ഗ്രാമീണതയും മിത്തുകളും ചരിത്രവും ഇതിഹാസങ്ങളും ഗൃഹാതുരതയും നിറച്ച ആ കവി ഇനി ജീവിതത്തിന്റെ താളവും പറയും. അതെ, ശ്രീകുമാരന്‍ തമ്പി എന്ന പാട്ടെഴുത്തിന്റെ തമ്പുരാനാണ് പുത്തന്‍ ആശയവുമായി മലയാളികള്ക്കരികില് എത്തുന്നത്.
തിരുവോണപ്പുലരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ ഗാനരചയിതാവ്. ‘റിതംസ് ഓഫ് ലൈഫ് എ ശ്രീകുമാരന്‍ തമ്പി ഷോ’ (Rhythms of Life – A Sreekumaran Thampi Show) എന്ന തന്റെ പുതിയ യുട്യൂബ് ചാനലാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. 1966 ജൂലൈ ഒമ്പതിനാണ് വെള്ളിത്തിരയില്‍ ആദ്യമായി ‘ഗാനരചന: ശ്രീകുമാരന്‍ തമ്പി’ എന്ന് തെളിഞ്ഞത്. അന്തരിച്ച പി. സുബ്രഹ്മണ്യം നിര്‍മാതാവും സംവിധായകനുമായ നീലാ പ്രൊഡക്ഷന്‍സിന്റെ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ. തന്റെ സിനമാജീവിതത്തിന് 55 വയസ്സ് പൂ
ര്ത്തിയാകുന്നുവെന്നും ശ്രീകുമാരന്‍ തമ്പി തിരുവോണനാളില്‍ ആരാധകരെ ഓര്‍മിപ്പിച്ചു. ചാനലില്‍ പരസ്യം മാത്രം തെളിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആരാധകരാണ് റിതംസ് ഓഫ് ലൈഫിനോട് ഇഷ്ടം കൂടിയത്.
ഓണവും ഓണപ്പാട്ടുകളും എന്നും ശ്രീകുമാരന്‍ തമ്പിയിലെ കവിയെ ഉണര്‍ത്തിയ നല്ലോര്‍മകളാണ്. 1969ല്‍ എച്ച്എംവിയുടെ സ്റ്റീരിയോ റെക്കോര്‍ഡിങ്ങില്‍ പുറത്തിറക്കിയ ‘മധുരഗീതങ്ങളില്’ ആയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ ഓണപ്പാട്ട് പിറന്നത്. അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും അതിലെ ഓണപ്പാട്ടുകള്‍ ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നതില്‍ വല്ലാത്തൊരു അനുഭൂതിയുെണ്ടന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വേനലും മഴയും പൂത്തുമ്പിയും ഉത്രാടപ്പൂനിലാവും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ വിരിഞ്ഞ നല്ലോണപ്പാട്ടുകളായിരുന്നു. ഈ പാട്ടുകള്‍ മൂളുമ്പോഴൊക്കെ മലയാളി മനസുകളില്‍ ഓണക്കാലമെത്തും. തന്റെ പുതിയ ചാനലും വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കുമെന്ന് പേയാട്ടെ വസതിയിലിരുന്ന് ശ്രീകുമാരന്‍ തമ്പി ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: