ബെര്‍ലിന്‍: ഗോളടിയില്‍ പുത്തന്‍ യൂറോപ്യന്‍ റെക്കോഡ് കുറിച്ച് ബയേണ്‍ മ്യൂണിക്ക്. ബുന്ദസ് ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് കൊളോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് റെക്കോഡ് സ്വന്തമായത്.
യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളിലെ ടീമുകളില്‍, എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി 74 മത്സരങ്ങളില്‍ ഗോള്‍ അടിക്കുന്ന ഏക ടീമായി ബയേണ്‍ മ്യൂണിക്ക്. 2020 ല്‍ ലീപ്സിഗിനെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനില പാലിച്ചതിനുശേഷം ഇത്വരെ നടന്ന എല്ലാ മത്സരങ്ങളിലും ബയേണ്‍ സ്കോര്‍ ചെയ്തു.
കൊളോണിനെതിരായ മത്സരത്തില്‍ ബയേണിനായി സെര്‍ജി ഗ്നാബ്രി രണ്ട് ഗോളും റോബര്‍ട്ട് ലെവന്‍ഡോസ്കി ഒരു ഗോളും നേടി. പുതിയ പരിശീലകന് ജൂലിയന്‍ നാഗല്‍സ്മാന്റെ ശിക്ഷണത്തില്‍ ബുന്ദസ്ലിഗയില് ബയേണിന്റെ ആദ്യ വിജയമാണിത്. ബുന്ദസ് ലിഗയില്‍ തുടര്‍ച്ചയായ പത്താം കിരീടം ലക്ഷ്യമിടുന്ന ബയേണ്‍ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ബൊറൂസിയ എംഗ്ലാഡ്ബാച്ചുമായി സമനില പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: