Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആപ്ക ബാങ്ക്,ആപ്‌കെ ദ്വാർ; ഡിജിറ്റൽ ഇന്ത്യയുടെ ചിറകിലേറി ഇന്ത്യ പോസ്റ്റ് പേയ്മെൻറ്റ് ബാങ്ക്

യുഎസ് ആസ്ഥാനമായുള്ള പേയ്‌മെൻറ്റ് സിസ്റ്റം കമ്പനിയായ എസിഐ വേൾഡ് വൈഡിൻറ്റെ റിപ്പോർട്ടനുസരിച്ച് റിയൽ ടൈം ഡിജിറ്റൽ പേയ്‌മെൻറ്റ് ഇടപാടുകളിൽ ഇന്ത്യ ചൈനയെ പിന്തള്ളി 25.5 ബില്യൺ ഇടപാടുകളുമായി ഒന്നാം സ്ഥാനത്താണ്. 2024 ഓടെ ആകെയുള്ള ഇലക്ട്രോണിക് ഇടപാടുകളിലെ റിയൽ ടൈം പേയ്‌മെൻറ്റുകളുടെ വിഹിതം 50% വും 2025 ആവുന്നതോടെ അത് 71.7 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്, 2020 ൽ ഇന്ത്യയിലെ ഇൻസ്റ്റൻറ്റ് പേയ്‌മെൻറ്റ് വിഹിതം റിയൽ ടൈം പേയ്‌മെൻറ്റുകളുടെ 15.6 ശതമാനവും മറ്റ് ഇലക്ട്രോണിക് പേയ്‌മെൻറ്റുകളുടെ 22.9 ശതമാനവുമായിരുന്നു. 2025 ഓടെ ഇത് യഥാക്രമം 37.1 ഉം 34.6 ശതമാന ത്തിലേയ്‌ക്കും വളരുമെന്ന് പ്രതീക്ഷിക്കുന്നു

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Aug 23, 2021, 07:50 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സാങ്കേതിക രംഗത്ത് ഇന്ത്യയെ ഡിജിറ്റലായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മെച്ചപ്പെട്ട ഓൺലൈൻ ഇൻഫ്രാസ്ട്രക്ചറും ഇൻറ്റർനെറ്റ് കണക്റ്റിവിറ്റിയും പ്രധാനം ചെയ്ത് മോദി സർക്കാർ ആവിഷ്ക്കരിച്ച  പദ്ധതിയാണ് “ഡിജിറ്റൽ ഇന്ത്യ; അതിൻറ്റെ ചുവടുപിടിച്ച് “സമ്പൂർണ്ണ സാമ്പത്തിക സാക്ഷരത” എന്ന സ്വപ്നവും രാജ്യത്തിന് കൈവരിക്കാനാവും എന്ന ലക്ഷ്യത്തോടെ ആധുനിക ഇന്ത്യന്‍ ബാങ്കിംഗ് വിപ്ലവത്തിന് നാന്ദി കുറിച്ചത് 2018 സെപ്റ്റംബർ ഒന്നിനാണ്, അന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക്(ഐപിപിബി) പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്. സാധാരണക്കാർക്ക് അധിക സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം ലഭ്യമാക്കുക എന്നതാണ് തപാൽ വകുപ്പിനു കീഴിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്റ് ബാങ്കിൻറ്റെ ലക്ഷ്യം. 2018 സെപ്റ്റംബറോടെ രാജ്യവ്യാപകമായി ഐപിപിബിയുടെ പ്രവർത്തനം വ്യാപിപ്പിച്ചതിനെ തുടർന്ന് 136,000 പോസ്റ്റോഫീസുകൾ ബാങ്കിങ് സർവീസുകൾ നൽകാൻ പ്രവർത്തനസജ്ജമായി, ഇതിൽ 110,000 എണ്ണവും ഗ്രാമീണ ഇന്ത്യയിലാണ്. അതുവഴി ഗ്രാമീണ ബാങ്കിംഗ് സൗകര്യങ്ങൾ 2.5 മടങ്ങായി വർദ്ധിച്ചു. കൂടാതെ ജിഡിഎസും സ്മാർട്ട്‌ഫോണുകളും ബയോമെട്രിക് സംവിധാനങ്ങളുമായി  “ഡോർസ്റ്റെപ്പ് ബാങ്കിംഗ് സർവീസ്” നൽകുന്നതിനായി 174,000 പോസ്റ്റ്മാൻമാരും കർമ്മനിരതരായി. ഇന്ത്യൻ വനിതകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേയ്‌ക്ക് നയിച്ച രാജ്യത്തെ 40 കോടിയിലധികം വരുന്ന ജൻ ധൻ അക്കൗണ്ടുകളിൽ 22 കോടിയും ഗ്രാമീണ ഇന്ത്യയിലാണ്. റിസർവ് ബാങ്കിന് കീഴിൽ ഐപിപിബി പ്രധാനം ചെയ്യുന്ന AePS (Aadhaar Enabled Payment System) ഉപയോഗിച്ച് എല്ലാ ബാങ്കിങ് സേവനങ്ങളും ഉൾകൊള്ളാൻ അവർക്ക് പോസ്റ്റൽ ബാങ്ക് അവസരമൊരുക്കുന്നു.

യുഎസ് ആസ്ഥാനമായുള്ള പേയ്‌മെൻറ്റ് സിസ്റ്റം കമ്പനിയായ എസിഐ വേൾഡ് വൈഡിൻറ്റെ റിപ്പോർട്ടനുസരിച്ച് റിയൽ ടൈം ഡിജിറ്റൽ പേയ്‌മെൻറ്റ് ഇടപാടുകളിൽ ഇന്ത്യ ചൈനയെ പിന്തള്ളി 25.5 ബില്യൺ ഇടപാടുകളുമായി ഒന്നാം സ്ഥാനത്താണ്. 2024 ഓടെ ആകെയുള്ള ഇലക്ട്രോണിക് ഇടപാടുകളിലെ റിയൽ ടൈം പേയ്‌മെൻറ്റുകളുടെ വിഹിതം 50% വും 2025 ആവുന്നതോടെ അത് 71.7 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്, 2020 ൽ ഇന്ത്യയിലെ ഇൻസ്റ്റൻറ്റ് പേയ്‌മെൻറ്റ് വിഹിതം റിയൽ ടൈം പേയ്‌മെൻറ്റുകളുടെ 15.6 ശതമാനവും മറ്റ് ഇലക്ട്രോണിക് പേയ്‌മെൻറ്റുകളുടെ 22.9 ശതമാനവുമായിരുന്നു. 2025 ഓടെ ഇത് യഥാക്രമം 37.1 ഉം 34.6 ശതമാന ത്തിലേയ്‌ക്കും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന(15.7 ബില്യൺ) ദക്ഷിണ കൊറിയ (6), തായ്‌ലൻഡ് (5.2), യു.കെ (2.8), 1.2 ബില്യൺ ഇടപാടുകളുമായി യുഎസ്, എന്നീ രാജ്യങ്ങൾ എസിഐ വൈഡിൻറ്റെ പട്ടികയിലുണ്ട്.

വേൾഡ്‌ലൈൻ ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ 93.7 കോടിയും ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ എണ്ണം യഥാക്രമം 110 കോടിയും, 52.4 കോടിയുമാണ്, മൊബൈൽ അധിഷ്‌ഠിത പേയ്‌മെൻറ്റുകളുടെ എണ്ണം ആകെ 832 കോടിയും, യൂണിഫൈഡ് പേയ്‌മെൻറ്റ് ഇൻറ്റർഫേസ് (യുപിഐ) ഇടപാടുകൾ 273 കോടി ക്കും സാക്ഷ്യം വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 2020-21 ലെ വാർഷിക റിപ്പോർട്ടിൽ ഡിജിറ്റൽ പേയ്‌മെൻറ്റ് സംവിധാനങ്ങൾ 26.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇത് 44.2 ശതമാനം വർധിച്ചു.

ഇന്ത്യ പോസ്റ്റ് പേയ്മെൻറ്റ് ബാങ്ക്:

വിവിധ ബാങ്കുകളുടേതായി നിലവില്‍ 1,41,000 ബാങ്ക് ശാഖകളാണ് രാജ്യത്തുളളത്. പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്ക് (ഐപിപിബി) സേവനം രാജ്യത്തെ 1.56 ലക്ഷം തപാൽ ഓഫീസുകളിലേക്കും 24,5141 ഗ്രാമീൺ ടാക് സേവക്മാരിലേക്കും വ്യാപിപ്പിക്കുന്നതോടെ ഇത് 2,97,000 ആയി മാറും. എല്ലാ ബാങ്കുകൾക്കുമായി 49,000 ഗ്രാമീണ ശാഖകൾ മാത്രമാണ് രാജ്യത്തുള്ളത്, ഇത് 1,75,000 ആയി മാറും, ഇതിലൂടെ 100 ശതമാനം സാമ്പത്തിക സാക്ഷരത എന്ന സ്വപ്നവും രാജ്യത്തിന് കൈവരിക്കാനാവും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും തപാല്‍ വകുപ്പിന് സാന്നിധ്യമുണ്ട്. അതിനാല്‍ തന്നെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഏറ്റവും മികച്ച സേവനം നടപ്പാക്കാന്‍ ഇന്ത്യ പോസ്റ്റിന് എളുപ്പത്തിൽ സാധിക്കും.വരും ഭാവിയിൽ ഇന്ത്യന്‍ ഗ്രാമങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാൻ ഐപിപിബി കാരണമാകും. കേരളത്തിൽ 14 ശാഖകളും തപാല്‍ വകുപ്പിന്റെ 74 ഓഫീസുകളും  ബാങ്കിന്റെ അക്സസ് പോയിന്‍റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.രാജ്യത്ത് 650 ശാഖകളും 3,250 അക്സസ് പോയിന്‍റുകളുമാണ് ഐ.പി.പി.ബി.ക്ക് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പേപ്പര്‍ലെസ് ബാങ്കിങ് ആണ് തപാല്‍ ബാങ്കിന്റെ പ്രധാന സവിശേഷത. അക്കൗണ്ട് തുറക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് ക്യൂആര്‍ കാര്‍ഡാണ് ലഭിക്കുക. സേവിങ്സ് അക്കൗണ്ടിന് മിനിമം ബാലന്‍സ് നിബന്ധനയും ഇല്ല.

നാല് തരത്തിലുള്ള അക്കൗണ്ടുകളാണ് തപാല്‍ ബാങ്ക് ഓഫര്‍ ചെയ്യുന്നത്. റെഗുലര്‍ സേവിങ്‌സ് അക്കൗണ്ട്, ബേസിക് സേവിങ്‌സ് അക്കൗണ്ട്, ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട്, കറൻറ്റ് അക്കൗണ്ട് എന്നിവയാണവ. റെഗുലര്‍ സേവിങ്‌സ് അക്കൗണ്ടും ബേസിക് സേവിങ്‌സ് അക്കൗണ്ടും  സീറോ ബാലൻസിൽ തുറക്കാൻ കഴിയും, മിനിമം ബാലന്‍സ് ആവശ്യമില്ല. “ക്യുആർ കാർഡ്” വഴി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്. ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടാണ് IPPB മൊബൈൽ ആപ്പ് വഴി ഉപയോഗിക്കാവുന്ന മികച്ച മാർഗം, ആധാറും പാന്‍ കാര്‍ഡും കൈവശമുള്ള, 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും അക്കൗണ്ട് തുറക്കാം. പ്രധാനമായും വ്യാപാരികളെയും വ്യവസായികളെയും ലക്ഷ്യവെച്ചാണ് ഐപിപിബി കറന്‍റ് അക്കൗണ്ട് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

വിർച്യുൽ ഡെബിറ്റ് കാർഡ് & ക്യു.ആർ. കോഡ് കാർഡ്:  BHIM UPI യും RuPay കാർഡ് സേവനവും QR Code Scan & Pay ഓപ്‌ഷനും മറ്റു പോസ്റ്റ് ഓഫീസ് സേവനങ്ങളും ഒരു കുടകീഴിൽ അവതരിപ്പിക്കുന്നു എന്നതാണ് മൊബൈൽ ബാങ്കിങ് ആപ്പിനെ വ്യത്യസ്തമാക്കുന്നത്. മൊബൈൽ ആപ്പിലെ “റുപേയ് ഡെബിറ്റ് കാർഡ് ഓപ്‌ഷൻ” തെരെഞ്ഞെടുത്തുകൊണ്ട് ഉപഭോക്താക്കൾക്ക് വിർച്യുൽ ഡെബിറ്റ് കാർഡ് അക്സസ്സ് ചെയ്യാൻ സാധിക്കും, അതുപയോഗിച്ച് ഗൂഗിൾ പേ, ഫോൺ പേ,പേടിഎം തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ സാധ്യമാകും. അഞ്ചു വർഷത്തെ വിർച്യുൽ ഡെബിറ്റ് കാർഡ് സേവനത്തിനായി 25 രൂപ അടയ്‌ക്കേണ്ടതുണ്ട്.

Tags: ഡിജിറ്റൽ ഇന്ത്യതപാല്‍ വകുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭ ചോദ്യോത്തരം: പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈ സൗകര്യം; പേപ്പര്‍ രഹിതമായി സുപ്രീം കോടതി

Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

India

ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്; സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്രം; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

India

‘ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ’: നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള അറിവ് ഭാവിയില്‍ അത്യന്താപേക്ഷിതമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies