കാബൂള്‍: പഞ്ച്ശീര്‍ എന്ന അഫ്ഗാന് പ്രവിശ്യയോട് ചേര്‍ന്ന് നില്ക്കുന്ന ആന്ദരാബി ജില്ലയില്‍ 300 താലിബാന് തീവ്രവാദികളെ അഫ്ഗാന് സേന വധിച്ചതോടെ താലിബാനെ വെല്ലുവിളിച്ച് മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റും അഫ്ഗാന് ജനതയുടെ താലിബാന് വിരുദ്ധപോരാട്ടത്തെ നയിക്കുന്ന നേതാവുമായ അംറുള്ള സാലേ. പഞ്ച്ശീര്‍ തൊട്ടാല്‍ താലിബാന് കൈപൊള്ളുമെന്നാണ് അംറുള്ള സാലേയുടെ വെല്ലുവിളി.
അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ താലിബാന്റെ വരുതിയില്‍ വരാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍. ഇവിടെ അഫ്ഗാന് സേന താലിബാനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ്. എന്നാല്‍ ഞായറാഴ്ച രാത്രി മുതലേ താലിബാന് തീവ്രവാദികള്‍ കൂട്ടത്തോടെ പഞ്ച്ശീറിലേക്ക് എത്തുകയാണ്. ഇതോടെ പഞ്ച്ശീറിന്റെ അതിര്‍ത്തിയില്‍ നിലകൊള്ളുന്ന ആന്ദരാബി ജില്ലയില്‍ താലിബാന് തീവ്രവാദികളും അഫ്ഗാന് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂര്‍ച്ഛിച്ചു. 300 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതോടെ അംറുള്ള സാലേ നേതൃത്വത്തിലുള്ള അഫ്ഗാന് സേന കൂടുതല്‍ കരുതലോടെ നീങ്ങുകയാണ്. അതിനിടെ സാധാരണക്കാരായ ഒട്ടേറെ ജനങ്ങള്‍ അഫ്ഗാന് സേനയുമായി ചേരുകയാണ്. താലിബാന് വിരുദ്ധപോരാട്ടത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായാണ് ഈ ജനത വടക്കന്‍ മുന്നണി എന്ന പേരുള്ള നോര്‍ത്തേണ്‍ അലയന്‍സില്‍ ചേരുന്നത്.
പഞ്ച്ശീറും ആന്ദരാബിയും എല്ലാം വിട്ടുപിടിക്കാനാണ് അംറുള്ള സാലേ താലിബാനെ താക്കീത് ചെയ്യുന്നത്. പഞ്ച്ശീറും ആന്ദരാബിയും എല്ലാം വിട്ടുപിടിക്കാനാണ് അംറുള്ള സാലേ താലിബാനെ താക്കീത് ചെയ്യുന്നത്. അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള സേനയാണ് ഇവിടെ താലിബാനെതിരെ ശക്തമായി നിലകൊള്ളുന്നത്. പണ്ട് റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പൊരുതിയ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: