കൊച്ചി : വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര രക്തസാക്ഷി അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) 1921ല്‍ നടന്ന മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മൗലികവാദി പോരാട്ടമായിരുന്നുവെന്നും ഐസിഎച്ച്ആര്‍ പറയുന്നുണ്ട്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്ലിയാര് ഉള്‍പ്പടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും പുറത്താക്കണമെന്നും ഐസിഎച്ച്ആര്‍.
സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിന്റെ അഞ്ചാം വാല്യം പുനപരിശോധിച്ച ഐസിഎച്ച്ആര്‍ പാനലാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇതു പ്രകാരം വാരിയം കുന്നത്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയത് മതപരിവര്‍ത്തനത്തെ ലക്ഷ്യമിട്ടുള്ള മൗലികവാദി പോരാട്ടമാണെന്നും ഇതില്‍ പറയുന്നുണ്ട്. ദ ഹിന്ദുവാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു.
അടുത്തിടെ നടന്ന മലബാര്‍ സമര ഇരകളുടെ അനുസ്മരണ പരിപാടിയില്‍ ഇന്ത്യയില്‍ താലിബാന് മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളില്‍ ഒന്നായിരുന്നു ഇതെന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു. പരിപാടിയില്‍ സംസാരിച്ച എം.ബി. രാജേഷ് വാരിയംകുന്നത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്കാന് വിസമ്മതിച്ചയാളാണെന്നും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിന് പകരം രക്തസാക്ഷിത്വം വരിച്ചയാളാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. ഇത് ചര്‍ച്ചയാവുകയും ചെയ്്തിരുന്നു.
ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ സമരം നടത്തിയത്. ഇത് വിജയിച്ചിരുന്നെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നു. ഇത് ബ്രിട്ടീഷ് വിരുദ്ധ സമരം ആയിരുന്നില്ല. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒന്നും ദേശീയതയ്ക്ക് അനുകൂലമല്ല. സമരം വിജയമായിരുന്നെങ്കില്‍ ആ ഭാഗം ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ശരീയത്ത് നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. നിരവധി ഹിന്ദുക്കളുടെ തല അദ്ദേഹം അറുത്തു. മതനിരപേക്ഷ മുസ്ലിങ്ങളെ പോലും അവര്‍ വിട്ടില്ല. കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട മാപ്പിള കലാപകാരികള്‍ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ് മരിച്ചത്. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാന്‍ ആകില്ല. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് കോടതി നടപടികള്‍ നേരിട്ട് ഭരണകൂടത്തിന്റെ വധിശിക്ഷ ഏറ്റുവാങ്ങിയതെന്നും ഐസിഎച്ച്ആര്‍ പാനല്‍ പറയുന്നു.
സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐസിഎച്ച്ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഓം ജീ ഉപാധ്യായ് പറഞ്ഞു. നടന് പൃഥ്വിരാജ് നായകനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപുാത്രമാക്കി കഴിഞ്ഞ വര്‍ഷം സിനിമ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: