തിരുവനന്തപുരം: അഖിലകേരള ശ്രവ്യ നാടക മത്സരം ശ്രാവ്യം-21 ൽ തൃശൂർ സ്വരൂമ ഖലീജ് ഗ്രൂപ്പിന്റെ ‘സ്‌നേഹസാഗരം’ ഒന്നാമതെത്തി. അഗ്നിവൃക്ഷ ഉദിനൂറിന്റെ ‘ഹൃദയത്തിലേക്കൊരു ചക്രം’ ആണ് മികച്ച രണ്ടാമത്തെ നാടകം. നാടക പ്രവർത്തകൻ എം.എസ്.സതീഷിന്റെ സ്മരണാർത്ഥം ‘ഞങ്ങൾ ആറ്റിങ്ങൽക്കാർ’ എന്ന ഫെയിസ് ബുക്ക് കൂട്ടായ്‌മ യാണ് നാടകമത്സരം സംഘടിപ്പിച്ചത്. നടൻ എം.ആർ.ഗോപകുമാർ, സംവിധായകൻ ശശി സിതാര, നടൻ റിജു റാം, എന്നിവരടങ്ങുന്ന പാനലാണ് മത്സരം വിലിയിരുത്തിയത്.
ഡോ. ആരിഫ് (നാടകം:സ്‌നേഹദൂതൻ) ആണ് മികച്ച നടൻ. രണ്ടാമത്തെ നടൻ ബാലഗോപാൽ(ഹൃദയത്തിലേക്കൊരു ചക്രവാളം), മികച്ച നടി ഉഷ ചന്ദ്രബാബു (ഇര), രണ്ടാമത്തെ നടി വിനോദിനി (ഹൃദയത്തിലേക്കൊരു ചക്രം). മികച്ച നാടക കൃത്ത് ആദിത്യൻ കാതിക്കോട് (സ്‌നേഹസാഗരം), മികച്ച സംവിധായകൻ കെപിഎസി സജീവൻ മാടവന(സ്‌നേഹ സാഗരം). ശബ്ദമിശ്രണം രാജേഷ് ഇരുളം,മഞ്ചാടി മീഡിയ, സ്പഷ്യൽ ജൂറി പുരസ്‌കാരം എം.ജി.ഉണ്ണികൃഷ്ണൻ(സ്‌നേഹ സാഗരം), വക്കം ജയലാൽ(സ്വർണ വിളയിക്കുന്ന മണ്ണ്). ഫെയിസ് ബുക്ക് കൂട്ടായ്‌മയിലൂടെ സമാഹരിച്ച തുകയിൽ നിന്നും സമ്മാനാർഹർക്ക് നൽകിയശേഷം വരുന്ന പണം കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന 25 കലാകാരന്മാർക്ക് ഓണസമ്മാനമായി നൽകുമെന്ന് ഗ്രൂപ്പ് അഡ്മിൻ എൻ.അയ്യപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: