കാബൂള്‍: താലിബാനെതിരെ പൊരുതി ആന്ദരാബ് ജില്ല തിരിച്ചുപിടിച്ച അഹ്മദ് മസ്സൂദ് അഫ്ഗാന് ജനതയുടെ ചെറുത്തുനില്പിന്റെ മുഖമായി മാറുന്നു. ബഗ്ളാന്‍ പ്രവിശ്യയിലെ തെക്കന്‍ ജില്ലയാണ് ആന്ദരാബ്.
ആന്ദരാബില്‍ ചെറുത്തുനില്ക്കാന് വരുന്ന അഫ്ഗാന് ജനതയോട് താലിബാന് നേതാക്കള്‍ പറഞ്ഞതിതാണ്: ‘നാല് മണിക്കൂറിനുള്ളില്‍ കീഴടങ്ങിയാല്‍ എല്ലാം നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ ശിക്ഷിക്കും’. താലിബാന്റെ ഈ താക്കീത് അഹ്മദ് മസ്സൂദിനെ ഭയപ്പെടുത്തിയില്ല. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ ഞങ്ങളുടെ നിഘണ്ടുവില്‍ കീഴടങ്ങല്‍ എന്ന വാക്കില്ല. ആരെങ്കിലും ഏതെങ്കിലും പേരില്‍ ഞങ്ങളുടെ വീടോ നാടോ സ്വാതന്ത്ര്യമോ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഞങ്ങള്‍ ജീവിതം നല്കി മരണത്തെ വരിക്കും. അല്ലാതെ ഞങ്ങളുടെ മണ്ണോ അഭിമാനമോ വിട്ടുതരില്ല,’ അഹമ്മദ് മസൂദ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ചെറുത്ത് നില്പ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കലും താലിബാന് മുന്നില്‍ മുട്ടുമടക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് മസൂദ്. പണ്ട് റഷ്യന്‍ സൈന്യത്തിനെതിരെ ചെറുത്തുനില്പ് സംഘടിപ്പിച്ച പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസ്സൂദ്.
ആന്ദരാബ് ചെറുത്ത് നില്പ്പിന് നേതൃത്വം നല്കുന്ന കമാന്‍ഡര്‍ ലുത്ഫുള്ളയുടെ വാക്കുകളും അഫ്ഗാന് ജനതയെ ഉയര്ത്തെഴുന്നേല്പിന് പ്രേരിപ്പിക്കുകയാണ്: ‘ഒന്നുകില്‍ ഞങ്ങള്‍ വിജയിക്കും അല്ലെങ്കില്‍ മരിക്കും. എന്നാല്‍ ഞങ്ങള്‍ താലിബാന് ഭരണം ഇവിടെ അനുവദിക്കില്ല,’. ആന്ദരാബിലെ ജനങ്ങളുടെ കയ്യില്‍ സര്വ്വനാശത്തിനുതകുന്ന ആയുധങ്ങള്‍ കുറവാണ്. കുറച്ചുപേരുടെ കയ്യില്‍ മാത്രമേ ആയുധങ്ങളുള്ളൂ. ജില്ലയിലെ ജനങ്ങള്‍ തന്നെ താലിബാനെ വളയുകയായിരുന്നു. താലിബാന് തീവ്രവാദികള്‍ ഇവിടുത്തെ നിരവധി കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി പിടിച്ചിരുന്നു. കീഴടങ്ങുന്നതിന് പ്രേരിപ്പിക്കാനുള്ള താലിബാന് തന്ത്രമായിരുന്നു അത്. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം വീട്ടില്‍ നിന്നിറങ്ങി പല്ലും നഖവും ഉപയോഗിച്ച് താലിബാനെതിരെ പൊരുതാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
ആന്ദരാബ് ജില്ല പഞ്ച്ശീറിനെ അതിര്‍ത്തി പ്രദേശമാണ്. പഞ്ച്ശീറിലാണ് താലിബാന് മുട്ടുമടക്കിയ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ ഒന്നേയൊന്ന്.
താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന് ജനതയുടെ പോരാട്ടത്തിന് പഞ്ച്ശീറില്‍ വീര്യം നല്കി. അതാണ് മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റ് അംറുള്ള സാലേ. അദ്ദേഹം ഇപ്പോള്‍ പഞ്ച്ശീര്‍ പ്രവിശ്യയില്‍ (അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ച്ശീര്‍) അഫ്ഗാന് ജനതയുടെ താലിബാന് വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ. താലിബാന് തീവ്രവാദികള്‍ക്ക് മുന്പില് കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍.
അഷ്റഫ് ഗനി ഓടിപ്പോയതിനാല്‍ ഇനി താനാണ് അഫ്ഗാന് ജനതയുടെ കെയര്‍ടേക്കര്‍ പ്രസിഡന്റെന്ന് അംറുള്ള സാലേ പറയുന്നു. പണ്ട് യുവാവായിരുന്നപ്പോള്‍ അഫ്ഗാന് സര്‍ക്കാരിന്റെ ചാര സംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്)യുടെ തലവനായിരുന്നു സാലേ. അന്നു മുതലേ താലിബാനെക്കുറിച്ച് പഠിച്ചുവരികയാണ് സാലേ. 1996ല്‍ താലിബാനില്‍ നിന്നും സാലേയ്ക്ക് വ്യക്തിഗതമായ ഒരു നഷ്ടമുണ്ടായി. സാലേയുടെ സഹോദരിയെ താലിബാന്‍കാര്‍ പീഡിപ്പിച്ച് കൊന്നു. അതോടെ സാലേ താലിബാന്റെ ബദ്ധശത്രുവായി. പിന്നീട് പഞ്ച്ശീറിലാണ് താലിബാനെതിരായ അഫ്ഗാന് ജനതയുടെ പോരാട്ടം നോര്‍ത്തേണ്‍ അലയന്‍സ് (വടക്കന്‍ സഖ്യമുന്നണി) എന്ന പേരില്‍ രൂപം കൊണ്ടത്. ഇപ്പോഴിതാ വീണ്ടും കാബൂള്‍ താലിബാന് പിടിച്ചിരിക്കുന്നു. പഞ്ച്ശീറില്‍ നിന്നുകൊണ്ട് താലിബാനെതിരായ വടക്കന്‍ സഖ്യമുന്നണിയ്ക്ക് നേതൃത്വം നല്‍കുകയാണ് സാലേ.
ചാരപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐഎ പരിശീലനം വരെ നേടിയ വ്യക്തിയാണ് സാലേ. യുഎസ്, ഇറാന്, റഷ്യ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ രഹസ്യസേനാവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പരിചയവും സാലേയ്ക്കുണ്ട്. താലിബാന് അതുകൊണ്ട് തന്നെ സാലേയെ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: