ന്യൂദല്‍ഹി: അഫ്ഗാനില്‍ താലിബാന് തീവ്രവാദികള്‍ ബലമായി ഭരണം പിടിച്ചതോടെ ഇന്ത്യയിലും വിഘടനവാദ സ്വരമുയര്‍ത്തി പിഡിപി. കശ്മീരിന്റെ സംസ്ഥാന പദവിയും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സമകാലിക സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തും അമേരിക്കയും നാറ്റോ സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്ത് വെല്ലുവിളി മുഴക്കിയിരിക്കുന്നത്. കേന്ദ്രം ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങള്‍ നശിക്കുമെന്നും കഴിഞ്ഞ ദിവസം കുല്‍ഗാം ജില്ലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അവര്‍ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: