കൊച്ചി: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേട്ടം സമ്മാനിച്ച ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന് കോടി മുണ്ട് സമ്മാനിച്ച് പിണറായി സര്‍ക്കാര്‍. ഉത്രാടനാളില്‍ ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തിയയാണ് മന്ത്രി പി രാജീവ് ഹാന്‍ഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ കോടിമുണ്ടും കഥകളിരൂപവും സമ്മാനിച്ചത്.
അതിലും ഇരട്ടിവിലയുള്ള ഹോക്കി സ്റ്റിക്ക് തന്റെ കൈയൊപ്പോടുകൂടി സമ്മാനമായി നല്‍കിയാണ് മന്ത്രിയെ ശ്രീജേഷ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഓണാശംസകള്‍ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.
സ്പോര്‍ട്സില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്കുമ്പോള് അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന ശ്രീജേഷിന്റെ അഭിപ്രായം കായിക വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: