നാഗ്പൂര്‍: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന് പൗരന് താലിബാനില്‍ ചേര്‍ന്നുവെന്ന് വ്യക്തമായി. തോക്ക് കയ്യില്പിടിച്ച് നില്ക്കുന്ന ഇയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കാബൂള്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ ഞായറാഴ്ച താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തിരുന്നു.
’30-കാരനായ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് എന്നയാള്‍ കഴിഞ്ഞ 10 വര്‍ഷമായി നാഗ്പൂരില്‍ തങ്ങുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ ദിഘോരി പ്രദേശത്തായിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചത്. രഹസ്യവിവരം കിട്ടിയതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ പിടികൂടി ജൂണ്‍ 23ന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി’- ഉദ്യോഗസ്ഥന് അറിയിച്ചു. ‘നാടുകടത്തലിനുശേഷം അയാള്‍ താലിബാനില്‍ ചേര്‍ന്നതായി തോന്നുന്നു. തോക്ക് പിടിച്ച് നില്ക്കുന്ന അയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തി’.- കൂട്ടിച്ചേര്‍ത്തു.
ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍(യുഎന്‍എച്ച്ആര്‍സി) അഭയാര്‍ഥി പദവിക്കായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. അപ്പീലും യുഎന്‍എച്ച്ആര്‍സി തള്ളിയതോടെ നാഗ്പൂരില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
അബ്ദുള്‍ ഹഖ് എന്നാണ് നൂര്‍ മുഹമ്മദിന്റെ യഥാര്‍ഥ പേരെന്നും സഹോദരന് താലിബാനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു. മൂര്‍ച്ഛയേറിയ ആയുധവുമായി കഴിഞ്ഞവര്‍ഷം നൂര്‍ മുഹമ്മദ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഇടത് തോളിന് സമീപം വെടിയുണ്ട കയറിയിറങ്ങിയ മുറിപ്പാടുണ്ടെന്ന് പിടിയിലായശേഷം പൊലീസ് കണ്ടെത്തി. ഇയാള്‍ ചില ഭീകരരെ പിന്തുടരുന്നതായി പിന്നാലെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി.
‘പുതപ്പുകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അവിവാഹിതനായ നൂറിന്. വാടകയ്ക്ക് താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. അയാളുടെ ഫോണ്‍ വിളികളും പൊലീസിന്റെ പരിശോധനയിലാണ്’- ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: