Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിട പറഞ്ഞത് കണ്ണൂരിന്റെ കായിക രംഗവുമായി ആത്മബന്ധം പുലര്‍ത്തിയ വ്യക്തിത്വം

കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലഭിച്ച കായിക ഊര്‍ജ്ജമാണ് പില്‍ക്കാലത്ത് തന്നെ താനാക്കിയതെന്ന് ജീവിതാവസാനംവരെ വിശ്വസിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 20, 2021, 11:34 am IST
in Kannur

കണ്ണൂര്‍:  ഇന്നലെ അന്തരിച്ച വടകര സ്വദേശിയായ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം. നമ്പ്യാര്‍ കണ്ണൂരിന്റെ കായിക രംഗവുമായി ആത്മ ബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു. കണ്ണൂരിന്റെ കളിക്കളങ്ങളില്‍ നിന്നാണ് മികച്ച കായിക പരിശീലകനെന്ന നിലയില്‍ ദ്രോണാചാര്യ ഉള്‍പ്പടെയുള്ള ബഹുമതികളുടെ ലോകത്തേക്ക് അദ്ദേഹം വളര്‍ന്നത്. കണ്ണൂരുമായി അഭേദ്യമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലഭിച്ച കായിക ഊര്‍ജ്ജമാണ് പില്‍ക്കാലത്ത് തന്നെ താനാക്കിയതെന്ന് ജീവിതാവസാനംവരെ വിശ്വസിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായിരുന്നുവെങ്കിലും കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ പരിശീലകനായി എത്തിയ അദ്ദേഹം വളരെക്കാലം കണ്ണൂര്‍ നഗരത്തിലെ മൈതാനങ്ങളിലെല്ലാം ഓടി നടന്ന് പി.ടി. ഉഷയടക്കമുളള കായിക താരങ്ങള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകനായി.  

1976ലാണ് നമ്പ്യാര്‍  കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെത്തുന്നത്. പി.ടി. ഉഷ എന്ന കായിക താരത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞത് കണ്ണൂരിന്റെ കളിക്കളങ്ങളില്‍ നിന്നായിരുന്നു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ ആദ്യ കോച്ചായി നിയമിക്കപ്പെട്ടത് പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ വളര്‍ച്ചയ്‌ക്ക് നിദര്‍ശകമായി. അക്കാലത്താണ് പി.ടി. ഉഷ നമ്പ്യാരുടെ ശ്രദ്ധയില്‍പെട്ടത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ പരിശീലനത്തിലൂടെയാണ് ഉഷ ലോകോത്തര ഓട്ടക്കാരിയായി മാറിയത്. ആധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലത്തും കണ്ണൂരിലെ പോലീസ് മൈതാനി പോലുളള അസൗകര്യങ്ങള്‍ നിറഞ്ഞ കളിക്കളങ്ങളില്‍ നിന്നും ഉഷയെ പോലുളള രാജ്യാന്തര അത്ലീറ്റുകളെ സൃഷ്ടിച്ച് ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച കായിക പരിശീലകനായിരുന്നു നമ്പ്യാര്‍. 

 ”പി.ടി. ഉഷയെന്ന അത്‌ലറ്റിനെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ലെന്നാണ്” പി.ടി. ഉഷ തന്നെ വ്യക്തമാക്കിയിട്ടുളളത്. പില്‍ക്കാലത്ത് കണ്ണൂരിന്റെ കായിക രംഗത്ത് മികവാര്‍ന്ന കായിക താരങ്ങള്‍ ഉദയം കൊണ്ടത് ഒ.എം. നമ്പ്യാരില്‍ നിന്നും നമ്പ്യാരുടെ ശിഷ്യരില്‍ പ്രമുഖയായി ലോകം മുഴുവന്‍ അറിയപ്പെട്ട പി.ടി. ഉഷയില്‍ നിന്നും ലഭിച്ച പ്രചോദനത്തില്‍ നിന്നായിരുന്നുസ്‌പോര്‍ട്‌സ് ഡിവിഷന്‍ വിട്ട് 1990ല്‍ സായിയില്‍ ചേര്‍ന്നെങ്കിലും കണ്ണൂരിനോടുള്ള ആത്മബന്ധം  നമ്പ്യാര്‍ ഉപേക്ഷിച്ചിരുന്നില്ല. അത്രയും ആഴത്തിലുള്ള ബന്ധമായിരുന്നു അദ്ദേഹത്തിന്  കണ്ണൂരിനോട്. 

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2000ല്‍ വീണ്ടും അദ്ദേഹം കണ്ണൂരിലെത്തിയതും ഇതുകൊണ്ടായിരുന്നു. ഒരേ ഒരു ഉഷ മാത്രം പോരെന്ന നിശ്ചയദാര്‍ഢ്യവുമായാണ് അദ്ദേഹം വീണ്ടും കണ്ണൂരിലെത്തിയിരുന്നത്. മറ്റൊരു ഉഷയെ കണ്ടെത്താന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശനായിരുന്നു. ബീന അഗസ്റ്റിന്‍, സുകുമാരി, ഷീബ, ജിജി തുടങ്ങിയ അത്‌ലറ്റുകളും നമ്പ്യാരൂടെ ശിക്ഷണത്തില്‍ കായിക രംഗത്തെ മികച്ച അത്‌ലറ്റുകളായി മാറുകയുണ്ടായി.  1993-ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന ഉഷ വീണ്ടും പരിശീലനനം നടത്തിയത് നമ്പ്യാരുടെ കീഴില്‍ കണ്ണൂരില്‍ വെച്ചായിരുന്നു. ആരെയും ഭയക്കാത്ത എല്ലാം തുറന്നു പറയുന്ന പ്രകൃതക്കാരനായ അദ്ദേഹത്തിന്റെ ശൈലി ശ്രദ്ധേയമായിരുന്നു.   കണ്ണൂരിന്റെ കായിക ചരിത്രത്തില്‍ ഒ.എം. നമ്പ്യാരെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല എന്നതു കൊണ്ടുതന്നെ കേരളത്തിനൊപ്പം കണ്ണൂരിന്റെ കായിക ലോകത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടവും നികത്താനാവാത്ത വിടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags: kannursportsO.M Nambiar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.