കൊല്‍ക്കൊത്ത: ബിജെപി നേതാവ് സജല്‍ ഘോഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പൊലീസ്. കള്ളക്കേസ് ആരോപിച്ച് തൃണമൂല്‍ നല്കിയ കേസിലാണ് പൊലീസിന്റെ നടപടി.
നേരത്തെ തൃണമൂല്‍ നേതാവിന്റെ ഭാര്യയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് നേരത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ബിജെപി നേതാവ് സജല്‍ ഘോഷ് ഇതില്‍ പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് മുചിപ്പാറ പൊലീസ് സജന് ഷോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സജന് ഘോഷിന്റെ വീട്ടിലെത്തിയ പൊലീസ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. കേസുണ്ടെന്നും കീഴടങ്ങിയില്ലെങ്കില്‍ വീട്ടിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. വാതില്‍ തുറക്കാന്‍ തയ്യാറാകാതിരുന്നതോടെ പൊലീസ് വാതിലില്‍ ചവിട്ടുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നിട്ട് അകമ്പടിയായി നൂറ് മീറ്റര്‍ അകലെയുള്ള മുചിപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാട്ടില്‍ നിന്നും ഒളിച്ചോടിപ്പോകാന്‍ സാധ്യതയുള്ള ക്രിമിനലുകളെയാണ് സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ വീട് പൊളിച്ച് അകത്ത് കടന്ന് അറസ്റ്റ് ചെയ്യുക പതിവ്.അറസ്റ്റ് വാറന്റ് പോലുമില്ലാതെയാണ് സജല്‍ ഘോഷിനെ അറസ്റ്റ് ചെയ്തതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: