കൊച്ചി: അഫ്ഗാനില്‍ താലിബാന് തീവ്രവാദികള്‍ ബലമായി ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ഭീതി ഉടലെടുക്കുന്നു. താലിബാനെതിരെ സംസാരിക്കുന്നവരെ വായടിപ്പിക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം സംഘടിതര്‍ നടത്തുന്നത്. ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി ഇളയിടം പങ്കുവെച്ച താലിബാനെതിരെയുള്ള പോസ്റ്റിനെതിരെയും മത തീവ്രവാദികള്‍ രംഗത്തെത്തി. എസ്ഡിപിഐയുടെ മുഖപത്രമായ ‘തേജസ്’ സുനില്‍ പി ഇളയിടത്തെ സംഘപരിവാറുകാരനായും മുദ്രകുത്തിയിട്ടുണ്ട്.
അഫ്ഗാനിലേക്കാള്‍ താലിബാനികള്‍ കേരളത്തിലുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് സുനില്‍ പി ഇളയിടം പങ്കുവച്ചതാണ് ഇപ്പോള്‍ മതതീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ‘നാല് കോടിയോളമാണ് അഫ്ഗാന് ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബന്‍ മതഭീകരര്‍. താലിബന്‍ ഫാന്‍സ് അതിലും കൂടുതലില്ലേ കേരളത്തില്‍ സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
താലിബാന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രേം കുമാര്‍ എന്നയാളെഴുതിയ പോസ്റ്റാണ് ഇളയിടം ഷെയര്‍ ചെയ്തത്. ഒരു കയ്യില്‍ ഖുര്‍ആനും ഒരു കയ്യില്‍ തോക്കുമായി നില്ക്കുന്ന ഹമാസ് തീവ്രവാദിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: