ന്യൂദല്‍ഹി: താലിബാന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനുള്ള കരുതല്‍ ധനമായ 46 കോടി ഡോളറിന്റെ അടിയന്തരഫണ്ട് ഐഎംഎഫ് മരവിപ്പിച്ചു.
താലിബാന് നിയന്ത്രണത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കുറിച്ച് ഐഎംഎഫിന് ആശങ്കയുള്ള സാഹചര്യത്തിലാണ് ഇത്. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഐഎംഎഫിന്റെ തീരുമാനം യുഎസ് പ്രസിഡന്റ് ബൈഡന്റെ സമ്മര്ദ്ദപ്രകാരമാണെന്നറിയുന്നു.
നേരത്തെ ബൈഡന്റെ നിര്‍ദേശപ്രകാരം അഫ്ഗാനിസ്ഥാന് സര്‍ക്കാരിന്റെ 9.5 ബില്ല്യണ്‍ യുഎസ് ഡോളര്‍ വരുന്ന കരുതല്‍ ധനം അമേരിക്ക മരവിപ്പിച്ചിരുന്നു. പണം താലിബാന്റെ കൈകകളില്‍ എത്തിച്ചേരുമെന്നതിനാലാണ് അമേരിക്കയുടെ ഈ നീക്കം.
അമേരിക്കയിലെ ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനും ട്രഷറി ഓഫീസിലെ ഫോറിന് അസറ്റ്സ് കണ്ട്രോള് ജീവനക്കാരും അഫ്ഗാനിസ്ഥാന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഫ്ഗാന് സര്‍ക്കാരിന് യുഎസിലെ ട്രഷറിയിലുള്ള പണം താലിബാന് നല്‍കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വൈറ്റ് ഹൗസും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: