ന്യൂദല്‍ഹി : രണ്ട് ഡോസ് വാക്സിന് എടുത്തശേഷവും കോവിഡ് ബാധിച്ചതില്‍ കൂടുതലും കേരളത്തിലെന്ന് കണക്കുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തവിട്ടത്.
രണ്ട് ഡോസ് വാക്സിനും എടുത്ത 87000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 46 ശതമാനം പേരും കേരളത്തത്തില്‍ നിന്നുള്ളവരാണ്. അതായത് 40000 ഓളം പേര്. ഇത് കൂടാതെ ആദ്യഡോസ് വാക്സിന് എടുത്ത എണ്‍പതിനായിരം പേര്‍ക്കും കേരളത്തില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. ഇതില്‍ കേന്ദ്രം നിരവധി തവണ ആശങ്ക രേഖപ്പെടുത്തുകയും കേന്ദ്ര സംഘങ്ങളെ കേരളത്തിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
100 ശതമാനം വാക്സിനേഷന് നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: