കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തനിനിറം കാട്ടി ഭീകരസംഘടന താലിബാന്. തെരുവുകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍, പരസ്യബോര്‍ഡുകള്‍ താലിബാന് ഭീകരര്‍ പൂര്‍ണമായി നശിപ്പിച്ചു തുടങ്ങി. കാബൂളിലെ ഷാര്-ഇ-നാവില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കിയ സ്ത്രീകളുടെ ചിത്രങ്ങളുള്ള ഒരു ബ്യൂട്ടി സലൂണിന്റെ മുന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നേരത്തെ, കാബൂളിലെ വനിതാ മോഡലുകളുടെ പോസ്റ്ററുകളില്‍ ഒരാള്‍ വെള്ള പൂശുന്ന ഒരു ചിത്രം വൈറലായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം തിരിച്ചുപിടിച്ചതോടെ, ബുര്‍ഖകളുടെ വില്പന രാജ്യത്ത് കുതിച്ചുയര്‍ന്നു. അഫ്ഗാന് സ്ത്രീകള്‍ താലിബാന് ഭരണത്തിന് കീഴില്‍ അതിക്രമങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും നാളുകളിലേക്ക് തിരികെ പോകുമെന്ന് ഉറപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: