ആലപ്പുഴ: ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉത്പന്നങ്ങളും വാങ്ങിക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 മില്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക.
തിരുവനന്തപുരത്ത് 25ഉം, കൊല്ലത്ത് 15ഉം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 10 വീതം കേന്ദ്രങ്ങളുമാണ് മില്‍മ തിരുവനന്തപുരം മേഖല ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 19, 20 തീയതികളില്‍ രാവിലെ 5 മുതല്‍ രാത്രി 9 വരെയും ആഗസ്റ്റ് 21 ന് രാവിലെ 5 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെയുമാണ് പ്രവര്‍ത്തനസമയം.
ആലപ്പുഴ മാര്‍ക്കറ്റിങ് സെല്‍ പരിധിയില്‍ ഡ്രൈവ് ഇന്‍ പാര്‍ലര്‍ പുന്നപ്ര, ഡാണാപ്പടി, ഹരിപ്പാട്, സുബ്രഹ്മണ്യപുരം, ആലപ്പുഴ ടൗണ്‍, ഏവൂര്‍, കളര്‍കോട്, കൊമ്മാടി ബൈപ്പാസ്, പാതിരാപ്പള്ളി, പുലയന്‍വഴി എന്നിവിടങ്ങളിലെ മില്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉത്പന്നങ്ങള്‍ ലഭിക്കും.
















