ഇസ്ലാമബാദ്: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍ ടിക് ടോക്കറായ യുവതിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14ന് ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്കിലാണ് സംഭവം.
പാകിസ്ഥാനിലെ പ്രധാനപ്പെട്ട സ്മാരകമായ മിനാര്‍ ഇ പാകിസ്ഥാന് സമീപം യുവതിയും മറ്റ് ആറ് പേരും ടിക് ടോകിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് 300 പേരടങ്ങുന്ന സംഘം ഇവരെ ആക്രമിച്ചത്.
യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും അവരെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയുകയും ചെയ്തു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തുയര്ന്നിരിക്കുന്നത്.
പാര്‍ക്കില്‍ വെച്ച് തന്നെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഇത്രയും ആളുകള്‍ എത്തിയതെന്ന് യുവതി പറയുന്നു. ചിലര്‍ പാര്‍ക്കിന്റെ മതില് ചാടിക്കടന്ന് പുറത്ത് നിന്ന് എത്തി. ആകെ 300 മുതല്‍ 400 പേര് വരെ ആള്ക്കുട്ടത്തിലുണ്ടായിരുന്നു. ‘ആളുകള്‍ പിടിച്ച് ഉന്തുകയും തള്ളുകയും പിടിച്ചുവലിക്കുകയും ചെയ്തതോടെ എന്റെ വസ്ത്രങ്ങള്‍ കീറി. മറ്റ് ചില ആളുകള്‍ സഹായിക്കാനായി ശ്രമിച്ചെങ്കിലും നിരവധി പേരുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല,’ യുവതി പറയുന്നു.
ടിക് ടോക്കര്‍ യുവതിയെ ആള്‍ക്കൂട്ടം ശരീരത്തില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് അവരുടെ വസ്ത്രങ്ങള്‍ പലഭാഗത്തും കീറി. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ വസ്തുക്കള്‍ സംഘം കവര്‍ച്ച ചെയ്തു. ടിക് ടോക്കര്‍ യുവതിയുടെ കമ്മലുകള്‍, മോതിരം എന്നിവയും ഒപ്പമുണ്ടായിരുന്ന യുവതിയുടെ ഫോണ്‍, ഐഡി കാര്‍ഡ്, 15000 രൂപ എന്നിവയും കവര്‍ച്ച ചെയ്യപ്പെട്ടു.
യുവതിയും ഒപ്പമുണ്ടായിരുന്നവരും രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. യുവതി ലോറി അഡ്ഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: