ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മറ്റൊരു ബിജെപി നേതാവുകൂടി ഭീകരാക്രമണത്തിന് ഇരയായി. ബിജെപി ഹോംഷലിബുഘ് നിയമസഭാ മണ്ഡലം അധ്യക്ഷനായ ജാവീദ് അഹമ്മദ് ദറിനുനേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കുല്‍ഗാം ജില്ലായിലെ ബ്രാസ്ലൂ-ജാഗിര്‍ എന്ന സ്ഥലത്തുവച്ചായിരുന്നു ആക്രമണം. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കുല്‍ഗാമിലെ ദറിന്റെ കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നുവെന്ന് ബിജെപി മീഡിയ സെല്‍ മേധാവി മന്‍സൂര്‍ അഹ്മദ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: