തിരുവനന്തപുരം: എം സി ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസമായി അധ്യക്ഷയില്ലാത്ത സംസ്ഥാന വനിതാ കമ്മീഷന്‍ തലപ്പത്തേക്ക് സി പി എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി സതീദേവിയെ നിയമിച്ചേക്കും. സതീദേവിയെ വനിതാ കമ്മീഷനില്‍ നിയമിക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ ധാരണയായി.
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം സിപിഎം സംസ്ഥാന സമിതിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ.
2004-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചിരുന്നു. എന്നാല്‍ 2009-ല്‍ അവര്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. ഗാര്‍ഹിക പീഡനം പരാതിപ്പെടാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് എം സി ജോസഫൈന്‍ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: