കാബൂള്‍: അഫ്ഗാന്‍ പട്ടാളക്കാരും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെ കാണാതായി. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിച്ചവരില്‍ നിന്നാണ് നൂറു കണക്കിന് സ്ത്രീകളെ കാണാതായത്. പത്തു വയസുള്ള കുട്ടികളെ പോലും കാണാതായവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് പേര്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുകയും ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. ‘ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ലെന്ന് ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്ന് ദല്‍ഹില്‍ താമസിക്കുന്ന അഫ്ഗാന്‍ യുവതി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇന്ത്യയില്‍ എത്തിയതാണ് യുവതി. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ യുവതിക്ക് ഇപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. ഇവരാണ് ഈ വിവരം നല്‍തിയതെന്നും യുവതി. ‘അഫ്ഗാനിസ്ഥാനിലെ യുവാക്കളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്, പ്രത്യേകിച്ച് യുവതികള്‍. താലിബാന്‍ തീവ്രവാദികള്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറും, അവര്‍ യുവതികളെ ബലമായി കൊണ്ടുപോകും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം പാലിച്ചച്ചെന്നും യുവതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: