ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന് താലിബാന് കൈയേറിയതോടെ വിസ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ അഫ്ഗാന് വിദ്യാര്‍ഥികള്‍. തിരികെപ്പോകാനുള്ള ഭയമാണ് അവരുടെ ഈ ആവശ്യത്തിന് പിന്നിലെന്ന് വ്യക്തം.
മാസങ്ങള്‍ക്കുള്ളില്‍ വിസ കാലാവധി കഴിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഡിസംബര്‍ വരെയാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദേശ വിദ്യര്‍ഥികളുടെ വിസ കാലാവധി. നിലവിലെ സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആരും തയ്യാറല്ല. അതിനാല്‍ പിഎച്ച്ഡി പോലുള്ള കോഴ്സുകള്‍ എടുത്ത് വിസ കാലാവധി നീട്ടുകയാണ് ലക്ഷ്യം.
സാധാരണ സപ്തംബറില്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയേണ്ടതുണ്ട്. വിസ കാലാവധി അവസാനിച്ചാല്‍, ഇന്ത്യയില്‍ തുടരാന്‍ കഴിയില്ല. വിസ നീട്ടുകയാണെങ്കിലും പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പ്രയോജനമില്ല.
സര്‍വ്വകലാശാലയില്‍ തുടരണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതായി ജെഎന്‍യു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണനയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: