തിരുവനന്തപുരം: ‘ഒരു ആശയത്തിനായി ഒരു വ്യക്തി മരിക്കാം, പക്ഷേ ആ ആശയം, അവന്റെ മരണശേഷം, ആയിരങ്ങളില്‍ സ്വയം അവതരിക്കും.’ – നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രശസ്തമായ ഈ വാക്കുകളാണ് പി ടി ഉഷ സ്വാതന്ത്ര്യദിനത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയ്ക്ക് തലകുനിക്കുന്നതായും രാജ്യം കണ്ട എക്കാലത്തേയും വലിയ കായികതാരം കുറിച്ചു.
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള മറ്റൊരു പോസ്റ്റുകൂടി ഉഷ ഫേസ് ബുക്കില്‍ ഇട്ടു. ആര് എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭഗവതിനൊപ്പം ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും നില്ക്കുന്ന ചിത്രം. ഏക് ഭാരതം ശ്രേഷ്ഠഭാരതം- നന്ദി മോഹന്‍ ഭഗവത് ‘ എന്ന കുറിപ്പുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: