കാബൂള്‍: താലിബാന് മേല്‍ക്കയ്യുള്ള ഇടക്കാല അഫ്ഗാന് സര്‍ക്കാരിനെ അലി അഹമ്മദ് ജലാലി നയിച്ചേക്കുമെന്ന് അഭ്യൂഹം. അഫ്ഗാന് സര്‍ക്കാരിലെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു ജലാലി.
മൂന്ന് നയതന്ത്ര വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ജലാലി അഫ്ഗാനിസ്ഥാന്റെ പുതിയ ഇടക്കാല സര്‍ക്കാരിനെ നയിച്ചേക്കുമെന്നാണയിരുന്നത്. സമാധാനപരമായ അധികാരക്കൈമാറ്റം നടക്കുമെന്ന് താല്‍ക്കാലിക ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ പറഞ്ഞു. കാബൂള്‍ നഗരം കൂടി താലിബാന് പിടിച്ചതോടെ മുന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി രാജ്യം വിട്ടു.
ജലാലിയുടെ കാര്യത്തില്‍ താലിബാന് പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. എങ്കിലും താലിബാന് കൂടി സമ്മതമുള്ള ഒരു പൊതുനേതാവ് എന്ന നിലയില്‍ ഇതുവരെ ജലാലിക്ക് തന്നെയാണ് മുന്‍തൂക്കം.
യുഎസില്‍ പഠിച്ച ജലാലിക്ക് അഫ്ഗാന് ഭരണത്തില്‍ അനുഭവപരിചയമുണ്ട്. അന്താരാഷ്ട്രസമൂഹം പൂര്‍ണ്ണമായും അധികാരം താലിബാന് നല്കാതെയുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കരുതുന്നത്. എങ്കിലും താലിബാന് ഈ സര്‍ക്കാരില്‍ മേല്‍ക്കയ്യുണ്ടായിരിക്കും.
അടിയന്തരമായി അഫ്ഗാന് വിഷയത്തില്‍ ഐക്യരാഷ്ട്രസമിതി യോഗം ചേരാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്യത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഒരു അരാജകത്വത്തിലേക്ക് അഫ്ഗാന് അന്തരീക്ഷം വഴുതി വീഴുന്നതില്‍ ആര്‍ക്കും താല്പര്യമില്ല.
അതേ സമയം, സ്ത്രീകള്‍ക്കെതിരെ എല്ലാതരം ക്രൂരതകളും അരങ്ങേറുന്ന പഴയ താലിബാന് ഭരണം തിരിച്ചുവരുമെന്ന ഭീതിയില്‍ സമ്പന്നരായ അഫ്ഗാനികള്‍ രാജ്യം വിടുകയാണ്. ഞായറാഴ്ച പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ക്ക് മുന്പില് നീണ്ട നിര ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: