ചാത്തന്നൂര്‍: പോളച്ചിറ ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിട്ടും തിരിഞ്ഞു നോക്കാതെ പോലീസും എക്സൈസും. ലോക്ഡൗണിന്റെ മറവില്‍ ഇവിടെ താവളമുറപ്പിക്കുന്ന ലഹരിമാഫിയ സംഘമാണ് പ്രദേശവാസികള്‍ക്ക് തലവേദനയായി മാറുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ദൂരെയിടങ്ങളില്നിന്നുപോലും അപരിചിതര്‍ ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മദ്യക്കുപ്പികളും ലഹരിവസ്തുക്കളുമായി രാത്രി വാഹനങ്ങളില്‍ എത്തുന്നവരുമുണ്ട്. ഇങ്ങനെ എത്തുന്നവര്‍ പ്രദേശവാസികളോട് ഉള്‍പ്പെടെ അപമര്യദയായി പെരുമാറുന്നതും നിത്യ സംഭവമാണ്. ഇവിടങ്ങളില്‍ തെരുവ് വിളക്കുകളും പോലീസ് നിരീക്ഷണവും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏലായുടെ പരിസരത്തെ ലഹരി ഉപയോഗം തടയുന്നതിന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: