അമ്പലപ്പുഴ: റോഡു നിര്‍മാണത്തിനുള്ള സാധനവുമായെത്തിയ ലോറി സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ തകര്‍ത്തു.പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നേതാക്കള്‍. അമ്പലപ്പുഴ കട്ടക്കുഴി റോഡിലായിരുന്നു സംഭവം.
റോഡു നിര്‍മാണത്തിന് മെറ്റിലുമായി ലോറി വന്നപ്പോള്‍ എതിരെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ സഞ്ചരിച്ച കാറും കടന്നു വന്നു.ലോഡുള്ളതിനാല്‍ ലോറി നീക്കാന്‍ കഴിയില്ലെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കാര്‍ യാത്രക്കാരായ നേതാക്കള്‍ തര്‍ക്കമാരംഭിച്ചു.
തര്‍ക്കത്തിനൊടുവില്‍ നേതാക്കളിറങ്ങി കല്ലുകൊണ്ട് ലോറിയുടെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ഇവര്‍ രക്ഷപെട്ടു. പിന്നീട് ലോറി ഡ്രൈവര്‍ ശ്രീജിത്ത് ഇവര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. അക്രമത്തില്‍ ലോറിയുടെ ചില്ലും വൈപ്പറുകളും തകര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: