ചെന്നൈ: ഡിഎംകെയുടേത് യാതൊരുവിധ കാഴ്ചപ്പാടുമില്ലാത്ത ബജറ്റാണെന്ന് ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. ബജറ്റിലെ പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേരും രൂപവും മാറ്റിക്കൊണ്ടുള്ള തട്ടിപ്പാണെന്നും അണ്ണാമലൈ ആരോപിച്ചു.
ഡിഎംകെ സ്വന്തം വാഗ്ദാനങ്ങള്‍ മറന്നിരിക്കുന്നു. പകരം അവര്‍ എഐഎഡിഎംകെയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. – അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പത്ത് വര്‍ഷത്തെ ധവളപത്രം പുറപ്പെടുവിച്ചതിന്റെ പിറ്റേന്നാണ് പുതിയ ധനകാര്യമന്ത്രി പി. ത്യാഗരാജന് കന്നി ബജറ്റ് അവതരിപ്പിച്ചത്. ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് എ ഐഎഡിഎംകെ അംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബജറ്റില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറച്ചിരുന്നു. ഇത് വഴി സംസ്ഥാനത്തെ വരുമാനത്തിന് 1160 കോടി രൂപയുടെ നഷ്ടമുണ്ടാകും.
കുടിവെള്ളം നല്കാന് 2000 കോടി രൂപയുടെ ജല ശക്തിമിഷന്‍ പ്രഖ്യാപിച്ചു. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. അതുപോലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 25 കോടിയുടെ തൊഴില്‍ദിനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ നീക്കിവെച്ച 500 കോടിയും കേന്ദ്ര പദ്ധതിയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: