കോട്ടയം: ചെറിയ മഴ പെയ്താല്‍ പോലും വാരിശ്ശേരിയില്‍ റോഡ് തോടാകും. പിന്നീട് കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഇതുവഴി പോകാനാകില്ല. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിനജലം സമീപത്തെ വീടുകളിലേയ്ക്ക് തെറിയ്ക്കും. വീട്ടുകാര്‍ക്ക് വരാന്തയില്‍ പോലും നില്ക്കാന് പറ്റാത്ത അവസ്ഥ.
വാരിശ്ശേരിയില്‍ നിന്നും തൂത്തൂട്ടി കവലയില്‍ എത്തിച്ചേരുന്ന റോഡിലാണ് ഈ സ്ഥിതി. കോട്ടയത്തുനിന്നും കുമാരനല്ലൂര്‍ വരെ എംസി റോഡില്‍ ഗതാഗതകുരുക്കുണ്ടായാല്‍ വഴിതിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്.
നേരത്തെ ഈ റോഡില്‍ വെള്ളക്കെട്ട് സാധാരണമായിരുന്നു. ഇത് ഒഴിവാക്കാനായി റോഡ് ഉയര്‍ത്തുകയും ടൈല്‍ വിരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭാഗത്തെ നിര്‍മ്മാണത്തിന് അടുത്ത മഴ വരെ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. പിന്നീട് പല ഭാഗങ്ങളിലും ടൈല്‍സ് ഇളകുകയും കുഴികളായി മാറുകയും ചെയ്തു. മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകാതെ റോഡില്‍ തന്നെ കെട്ടിക്കിടന്നു. റോഡരികില്‍ ഓട നിര്‍മ്മിക്കാതെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇവിടെ നടന്നത്.
വെള്ളപ്പൊക്കമുണ്ടായാല്‍ ഈ റോഡ് മുങ്ങുകയും പതിവാണ്. ഇതിനു പരിഹാരമായി ആറ് മാസങ്ങള്‍ക്കു മുമ്പ് പൊതുമരാമത്തുവകുപ്പ് റോഡ് രണ്ടടിയോളം ഉയര്‍ത്തുകയും ടൈല്‍ വിരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതും ഇപ്പോഴും വെള്ളക്കെട്ടുള്ളതുമായ ഭാഗം പുനര്‍നിര്‍മ്മിക്കാനോ ഓടകള്‍ നിര്‍മ്മിക്കാനോ പൊതുമരാമത്ത് തയ്യാറായില്ല. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.
അഴിമതിയും നിര്‍മ്മാണത്തിലെ അപാകതയുമാണ് റോഡ് തോടാകാന്‍ കാരണമെന്ന് കൗണ്‍സിലര്‍ ബിജുകുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ റോഡിന്റെ കാര്യം പെടുത്തിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: