Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിലെ വാരിയംകുന്നന് സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി ഇടതു സര്‍ക്കാര്‍; പഴശ്ശിയും ചന്തുവും കുങ്കനും അവഗണനയില്‍

പഴശ്ശി ബലിദാന ദിനാഘോഷം ഭരണാധികാരികള്‍ പേരിനു ചടങ്ങാക്കി മാറ്റി. വരുംതലമുറ പാഠ്യവിഷയമാക്കേണ്ട വനവാസി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് കൃത്യമായ രേഖപ്പെടുത്തലുകളില്ല. വനവാസി വികാസകേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തന ഫലമായാണ് 1980ല്‍ പഴശ്ശിരാജാവിന്റെ 175-ാം വാര്‍ഷികപരിപാടികള്‍ ഉജ്ജ്വലമായ രീതിയില്‍ ജനഹൃദയങ്ങളിലെത്തിക്കാനായത്.

കെ. സജീവന്‍ by കെ. സജീവന്‍
Aug 14, 2021, 10:30 am IST
in Kerala

കല്‍പ്പറ്റ: മാപ്പിള കലാപത്തിലെ വാരിയംകുന്നന് സ്മാരകം നിര്‍മ്മിക്കുന്ന ഇടതു സര്‍ക്കാര്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരെ അടിയറവു പറയിച്ച പഴശ്ശിരാജാവിനെയും കുങ്കനെയും ചന്തുവിനെയും മറന്നു. ചോര്‍ന്നൊലിക്കുന്ന പഴശ്ശിമ്യൂസിയവും തകര്‍ക്കപ്പെട്ട തലക്കര ചന്തു സമൃതിമണ്ഡപവും വിസ്മൃതിയിലുള്ള കുങ്കന്‍ നായരും അവഗണനയുടെ പ്രതീകങ്ങളാണ്.

പഴശ്ശി ബലിദാന ദിനാഘോഷം ഭരണാധികാരികള്‍ പേരിനു ചടങ്ങാക്കി മാറ്റി. വരുംതലമുറ പാഠ്യവിഷയമാക്കേണ്ട വനവാസി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് കൃത്യമായ രേഖപ്പെടുത്തലുകളില്ല. വനവാസി വികാസകേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തന ഫലമായാണ് 1980ല്‍ പഴശ്ശിരാജാവിന്റെ 175-ാം വാര്‍ഷികപരിപാടികള്‍ ഉജ്ജ്വലമായ രീതിയില്‍ ജനഹൃദയങ്ങളിലെത്തിക്കാനായത്.  

1802 ഒക്‌ടോബര്‍ 11ന് തലക്കര ചന്തു, എടച്ചന കുങ്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങുന്ന കുറിച്ച്യനായര്‍ പടയാളികള്‍ പനമരത്തുള്ള നാലാംബോംബെ ഇന്‍ഫന്ററിയുടെ ഒന്നാംബറ്റാലിയനില്‍പ്പെട്ട 70 പട്ടാളക്കാര്‍ വരുന്നക്യാമ്പ് ആക്രമിച്ചു. കമാന്റന്‍ഡ് ക്യാപ്റ്റന്‍ ഡിക്കിന്‍സ്, സഹായി ലഫ്റ്റനന്റ് മാക്‌സ്‌വെല്‍ തുടങ്ങിയവരുള്‍പ്പെടെ മുഴുവന്‍ ബ്രിട്ടീഷുകാരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് വാഴ്ചക്കെതിരേ വയനാടന്‍ മണ്ണില്‍ വീരോചിതമായ പോരാട്ടങ്ങള്‍ നയിച്ച എടച്ചന കുങ്കന് സ്മാരകം നിര്‍മ്മിക്കാന്‍ വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നടത്തിയ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല.  

ബ്രീട്ടീഷുകാര്‍ക്കെതിരായ പടയില്‍ പഴശ്ശി രാജാവിനൊപ്പം നിന്ന പോരാളികളില്‍ പ്രമുഖരാണ് എടച്ചന നായര്‍ തറവാട്ടിലെ കുങ്കനും കുഞ്ഞോം കാര്‍ക്കോട്ടിടം കുറിച്യത്തറവാട്ടില്‍പ്പെട്ട ചന്തുവും. ഇംഗ്ലീഷ് ആധിപത്യത്തിനെതിരെ വയനാട്ടില്‍ സായുധസമരങ്ങള്‍ നയിക്കുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത പോരാളികളിലെന്തുകൊണ്ടും വ്യത്യസ്തനാണ് എടച്ചന കുങ്കനെന്ന് ചരിത്രകാരന്‍ മുണ്ടക്കയം ഗോപി അഭിപ്രായപ്പെട്ടു. എടച്ചന കുങ്കനു സ്മാരകം പണിയാന്‍ വിമുഖത കാട്ടുന്ന അധികാരികള്‍ക്ക് നാടിന്റെ പൈതൃകത്തെക്കുറിച്ച് ബോധ്യമില്ലെന്ന് അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു.  

എഡി 1796 ഏപ്രിലില്‍ പേരിയ ചുരം കയറി വയനാട്ടില്‍ കടന്ന പഴശ്ശിയെ മുന്‍നിര്‍ത്തി പടനയിച്ചവരില്‍ പ്രധാനികള്‍ കുങ്കനും സഹോദരന്‍മാരും മരുമക്കളുമായിരുന്നു. കല്ലോടിക്കടുത്തുള്ള പാതിരിച്ചാലിലാണ് കുങ്കന്‍ താമസിച്ചിരുന്നത്. 1797 മാര്‍ച്ച് 10ന് നടന്ന മംഗലശ്ശേരി പോരാട്ടവും കോറോത്തെ ഏറ്റുമുട്ടലുകളും കുങ്കന്റെ നേതൃത്വത്തിലായിരുന്നു.  

1797 മാര്‍ച്ച് 17ന് തലശ്ശേരിക്ക് മടങ്ങിയ കേണല്‍ ഡൗവിന്റെ സംഘത്തെ ഭയപ്പെടുത്തി ഓടിച്ചതും പിറ്റേന്ന് ചുരമിറങ്ങാന്‍ ശ്രമിച്ച മേജര്‍ കാമറൂണിന്റെ 1100 പേരടങ്ങുന്ന പട്ടാളത്തെ വധിച്ചതും തിണ്ടുമ്മലിലുണ്ടായിരുന്ന ലഫ്റ്റനന്റ് ജോണ്‍ ഇംഗ്ലിസിന്റെ പടയെ തൂത്തുവാരിയതും കുങ്കന്റെ ആളുകളാണ്. കമ്പനിയുടെ സിവില്‍, മിലിട്ടറി കത്തിടപാടുകളില്‍ ‘ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവന്‍’ എന്നാണ് കുങ്കനെ പരാമര്‍ശിക്കുന്നത്.

മാനന്തവാടി തൊണ്ടര്‍നാട് പഞ്ചായത്തിലെ തലക്കര തറവാട്ടില്‍ ജനിച്ച ചന്തു വൈദേശിക ആധിപത്യത്തിനെതിരെ പഴശ്ശി രാജാവിനൊപ്പം ധീരമായി പടനയിച്ചു. 1805 നവംബര്‍ 15ന് ചന്തു ബ്രിട്ടിഷുകാരുടെ പിടിയില്‍പ്പെട്ടു.  

ബ്രിട്ടീഷുകാര്‍ വകവരുത്തിയ ചന്തുവിന് സ്മാരകം വേണമെന്ന ആശയവുമായി പള്ളിയറ രാമന്‍ അധ്യക്ഷനും എ.വി. രാജേന്ദ്രപ്രസാദ് കാര്യദര്‍ശിയുമായി തലക്കര ചന്തു സ്മാരകസമിതി രൂപീകരിച്ചു. മരണം സംഭവിച്ച് 207 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാര്‍ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ പേരിനൊരു സ്മാരകം നിര്‍മ്മിച്ചത്.

Tags: Pinarayi VijayanvariyamkunnanPazhashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.