ഉച്ചകഴിഞ്ഞ് നിയമസഭ ചേരുന്നുണ്ടെങ്കില്‍ ‘അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഊണ് തയ്യാറാക്കിയിട്ടുണ്ട്’ എന്ന് സ്പീക്കര്‍ പറയുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസിന്റെ കാന്റീനില്‍ നിന്ന് പായസം കൂട്ടിയുളള ഉച്ചയൂണും കിട്ടും. മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കൂടിയതോടെ സൗജന്യ ഊണ് നിര്‍ത്തി.
പിന്നിട് വല്ലപ്പോഴും പ്രത്യേക ചടങ്ങിന്റെ പേരില്‍ സ്പീക്കര്‍ പ്രത്യേകം ക്ഷണിച്ച് ഭക്ഷണം നല്‍കാറുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അവസാനിച്ചത് ഓണക്കാലത്തായതിനാല്‍ സ്പീക്കര്‍ എം ബി രാജേഷ് ഓണസദ്യ ഒരുക്കി. സാമാജികരേയും മാധ്യമ പ്രവര്‍ത്തകരേയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ഡൈനിംഗ് ഹാളില്‍ സജ്ജീകരിച്ച ഓണ സദ്യ കഴിക്കാനെത്തിയവര്‍ ഞെട്ടി. പരിപ്പ്, പപ്പടം, സാമ്പാര്‍, അവിയല്‍, ഓലന്‍, രസം, കാളന്, കിച്ചടി, തോരന്‍, എരിശേരി, ഉപ്പേരി, പഴം, പപ്പടം, പായസം… വിഭവസമൃദ്ധമായ സദ്യ പ്രതീക്ഷിച്ചപ്പോള്‍ ഇലയിലേക്ക് ചിക്കന്‍ കറിയും.
യാദൃശ്ചികമല്ല ഈ ‘നോണ്‍ വെജിറ്റേറിയന്‍’ ഓണസദ്യ.
ഇരിപ്പിനും ഇലയ്ക്കും ഇനങ്ങള്‍ക്കും വിളമ്പിനും ഊണിനും എല്ലാം അതിന്റേതായ ചിട്ടവട്ടങ്ങളുള്ളതാണ് ഓണസദ്യ. വാഴയിലയിലാണ് വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്. ആദ്യം വിളമ്പുന്നത് ഉപ്പേരി്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും. തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവ ഇലയുടെ വലത്തെ അറ്റത്തായി അവിയല്‍. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചടിയും. തുടര്‍ന്ന് കൂട്ടുകറിയും കാളനും ഓലനും . കാളന്, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാല്‍ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാല്‍ സാമ്പാര്‍ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ പായസം വിളമ്പാറുണ്ട്. എന്നാല്‍ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്. പായസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളില്‍ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂര്‍ത്തിയാകും. ഇങ്ങനെയുള്ള ഓണസദ്യയാണ് സ്വീക്കര്‍ എം ബി രാജേഷ് ചിക്കന്‍ വിളമ്പി അലമ്പാക്കിയത്.
ഓണ സങ്കല്പങ്ങളെ ഇല്ലാതാക്കാന്‍ ബോധ പൂര്‍വം നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിട്ടു മാത്രമേ ഇതിനെ കാണാനാകു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ഹൈന്ദവം അല്ലാതെ ആകണം. ഓണത്തെയും മഹാബലിയെയും മറ്റും ഹൈന്ദവം അല്ലാതാക്കുക. ഹിന്ദുക്കളുടെ ആഘോഷങ്ങളെ മതേതരവല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കാന്‍ മതേതര കമ്മ്യൂണിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഓണം മതേതര കാര്‍ഷിക വിപ്ലവം ആയി മാറിയതും അങ്ങനെയാണ്. ഓണാഘോഷത്തിനു യഥാര്‍ത്ഥത്തില്‍ രണ്ടു തലങ്ങളുണ്ട്. വീടുകളില്‍ നടക്കുന്ന ആചാരപരമായ അനുഷ്ടാനങ്ങളും ചടങ്ങുകളും, സാമൂഹിക തലത്തില്‍ നടക്കുന്ന ആഘോഷങ്ങളും കൂട്ടായ്മയും. പരസ്യമായി നടക്കുന്ന സാമൂഹിക ആഘോഷങ്ങളില്‍ മാത്രമാണ് മതേതര, ക്രിസ്ത്യന്‍, മുസ്ലിം മലയാളി പങ്കു ചേരുക. വീടുകളിലെ ആചാരാനുഷ്ഠാനങ്ങള്‍ അന്നും ഇന്നും ഹൈന്ദവ ഭവനങ്ങളില്‍ മാത്രം പാലിക്കുന്ന ചിട്ടകളാണ്. അതില്‍ മഹാവിഷ്ണുവിന് തന്നെയാണ് പ്രാധാന്യവും.
പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ വായ്മൊഴിയായി പറഞ്ഞു പരന്ന ചില നാടോടിക്കഥകളെ ആധാരമാക്കി ഓണത്തേയും മഹാബലിയേയും വികൃതവും വികലവുമാക്കുന്നതില്‍ ഗവേഷണം നടത്തുകയാണ് പലരും. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ കഥയും അദ്ദേഹത്തിന് കോമാളി വേഷം നല്കിയതും ഒക്കെ ഇതിന്റെ ഭാഗം. നീതിമാനും ധര്‍മ്മിഷ്ഠനുമായ മഹാബലിക്ക് പുരാണങ്ങളില്‍ ലക്ഷണമൊത്ത രൂപമായിരുന്നു. കരുത്തനായ ഒത്ത പുരുഷന്. സുന്ദരന്‍. ചക്രവര്‍ത്തി ആയിരുന്ന മഹാബലിക്ക് കുടവയറും കോമാളി രൂപവും എവിടെനിന്നു വന്നു എന്നു മനസ്സിലാകുന്നില്ല. പരസ്യത്തിലും കഥകളിലും മഹാബലിയെ കുറിച്ച് ചേര്‍ക്കുന്ന ചിത്രങ്ങള്‍ മീശക്കൊമ്പും കുടവയറുമുള്ള കോമാളിയുടേതാണ്.
ഓണത്തെ ക്രൈസ്തവ വല്ക്കരിക്കാന് ഒരു വശത്ത് സംഘടിത ശ്രമം നടക്കുന്നു. ഓണം ആഘോഷിക്കുന്നത് ഹറാമെന്ന് പ്രഖ്യാപിക്കുന്നവര്‍ മറുവശത്ത്. അവര്‍ക്കൊക്കെ ഓശന പാടുന്നതാണ് നിയമനിര്‍മ്മാണ ശ്രീകോവിലില്‍ ഓണസദ്യയില്‍ വിളമ്പിയ ചിക്കന്‍ കറി. വടക്കേ ഇന്ത്യയില്‍ നടന്ന സംഭവത്തോടുള്ള പ്രതിഷേധമായി നാടുനീളെ ബീഫ് വിളമ്പിയ ആളാണ് സ്വീക്കര്‍ എം ബി രാജേഷ്. അതിന്റെ പേരില്‍ കിട്ടിയ കളിയാക്കല്‍ പേര് അലങ്കാരമാക്കിയ ആള് എപ്പോളാണ് ഓണയിലയില്‍ ബീഫ് വിളമ്പുന്നത് എന്നേ അറിയാനുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: