Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിമോഹം ആപത്ത്

അതിമോഹം ആപത്ത്

എസ്.കെ by എസ്.കെ
Aug 14, 2021, 05:00 am IST
in Samskriti

ആഗ്രഹങ്ങളും ആസക്തികളും പലപ്പോഴും നൈരാശ്യത്തിനും കഠിനമായ വ്യഥകള്‍ക്കുമിടയാക്കുന്നു. ആഗ്രഹം ഉണ്ടാകുന്നത് തെറ്റല്ല. എന്നാല്‍ അത് അനുചിതമോ, അന്യായമോ, അമിതമോ അല്ലെന്നുറപ്പാക്കാന്‍ നമുക്ക് കഴിയണം. പല സന്ദര്‍ഭങ്ങളിലും രാമായണ കര്‍ത്താവ് ഇതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. കുംഭകര്‍ണന്റെ നീതിവാക്യത്തില്‍ ഇതിന്റെ സമഗ്രമായ വിശദീകരണം കാണാം. വിവേകശാലികള്‍ ആഗ്രഹങ്ങളും ആസക്തികളും അന്യായമോ അമിതമോ ആകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു.  

”ആഗ്രഹമൊന്നിങ്കലേറിയാലാപത്തു

പോകുവാനാവതല്ലാതവണ്ണം വരും”

(യുദ്ധകാണ്ഡം)

സീതയില്‍ രാവണനുണ്ടായ ആഗ്രഹത്തെ ഉദ്ദേശ്യം വച്ചാണ് കുംഭകര്‍ണന്‍ ഈ മുന്നറിയിപ്പു നല്‍കുന്നത്.

”നമ്മുടെ വംശത്തിനും നല്ലനാട്ടിനു-

മുന്മൂലനാശം വരുത്തുവാനായല്ലോ

ജാനകിതന്നിലൊരാശയുണ്ടായതും

ഞാനറിഞ്ഞേനതു രാത്രിഞ്ചരാധിപ”

അഗ്നിയെ മോഹിക്കുന്ന ശലഭങ്ങളുടെയും, ഇരമോഹിച്ചു ചൂണ്ടലില്‍ കുടുങ്ങുന്ന മീനുകളുടെയും ഗതിയാണ് മോഹാന്ധരെ കാത്തിരിക്കുന്നത്.  

നല്ലതല്ലെന്നു ബോധ്യമുണ്ടെങ്കിലും ചിലര്‍ക്ക് ചില കാര്യങ്ങളില്‍ അതിയായ ആഗ്രഹം തോന്നും. പൂര്‍വ ജന്മാര്‍ജിത വാസനയാണിതിനു കാരണം.  

”ജന്തുവിന്നു തുടരുന്നു വാസനാ

ബന്ധമിങ്ങുടലു വീഴുവോളവും”

എന്ന് കുമാരനാശാനും വാസനാബന്ധത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്.  

‘ശാസ്ത്രവിവേകോപദേശങ്ങള്‍’ കൊണ്ട് ഇതിനെ വലിയൊരു പരിധി വരെ നിയന്ത്രിക്കാമെങ്കിലും പലരും അതിന് തയ്യാറാകുന്നില്ല.  

”ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ-

നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണയം

ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-

നൊന്നുകൊണ്ടും വരാനൂനമാപത്തുകള്‍”  

ഉത്തമനായ ഒരു ഗുരുനാഥന്റെ താല്‍പ്പര്യത്തോടെ, ജ്യേഷ്ഠന്റെ നന്മ ലക്ഷ്യമാക്കി അതിമോഹത്തിന്റെ വിപത്തുകള്‍ കുംഭകര്‍ണന്‍ വിവരിക്കുന്നു. ”ഭക്ത”നായ രാവണന് യഥാര്‍ഥ ഭക്തിയും ധര്‍മാനുസാരിയായ കര്‍മവും എന്തെന്ന് കുംഭകര്‍ണന്‍ വ്യക്തമാക്കിക്കൊടുക്കുന്നുമുണ്ട്. മായാവിമോഹങ്ങളെല്ലാം ഉപേക്ഷിച്ച് രാമനെ ഭജിക്കുക എന്ന അഭ്യര്‍ഥനയോടെയാണ് കുംഭകര്‍ണന്റെ നീതിവാക്യം സമാപിക്കുന്നത്. ഭക്തി, സത്സംഗം, ആധ്യാത്മിക പരിശീലനം എന്നിവയുടെയെല്ലാം പ്രധാനലക്ഷ്യങ്ങളിലൊന്ന് ഇന്ദ്രിയനിയന്ത്രണമാണ്.

ധനത്തിലും അധികാരത്തിലും വഴിവിട്ട സുഖഭോഗങ്ങളിലുമുള്ള അതിമോഹം ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്രയായിരിക്കുന്നു. സാധാരണക്കാരിലും ഉന്നതരിലും ഭരണാധികാരികളിലും ഇത്തരക്കാര്‍ ഒട്ടേറെയുണ്ട്. ഇതിന്റെ ഫലമായി കൊലപാതകങ്ങള്‍, ആത്മഹത്യ, പീഡനങ്ങള്‍, അഴിമതി എന്നിവയെല്ലാം അനുദിനമെന്നോണം പെരുകുന്നു. ആഗ്രഹപൂര്‍ത്തിക്കായി എന്തു ചെയ്യാനും മടിക്കാത്തവരുടെയിടയിലാണ് നാം ജീവിക്കുന്നത്. നീതിവാക്യങ്ങള്‍ നിരാകരിക്കപ്പെടുകയും ചെയ്തികള്‍ നീതീകരിക്കപ്പെടുകയും ചെയ്യുന്ന കാലം!      

           

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.