ന്യൂദല്‍ഹി: 75 സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ നടത്തിയ വേട്ടയില്‍ 55 തോക്കുകളും 50 റൗണ്ട് വെടിയുണ്ടകളും കണ്ടെത്തി.
മധ്യപ്രദേശില്‍ നിന്നും മേവത്തില്‍ നിന്നും ദല്‍ഹിയിലുള്ള ചില അധോലോകസംഘങ്ങള്ക്കാണ് ഈ ആയുധങ്ങള്‍ അയച്ചതെന്നറിയുന്നു. ദല്‍ഹി അതീവജാഗ്രതയിലിരിക്കെയാണ് ആയുധക്കടത്ത്. ആയുധക്കടത്ത്കാര്ക്ക് നേരെ നടത്തുന്ന തിരച്ചിലുകളില്‍ സംസ്ഥാനന്തര ആയുധക്കടത്ത് നടത്തുന്ന നാല് പേര് പിടിയിലായി. ആഗസ്ത് ഏഴിനാണ് രജ്ബീര്‍, ധിരജ് എന്നിവര്‍ ബുറാറിയില്‍ നി്ന്നും പിടിയിലായത്. ആഗസ്ത് ഒമ്പതിന് വിനോദ് എന്ന ഭോല നജഫ്ഗറില്‍ നിന്നും ധര്‍മ്മേന്ദ്ര ആഗസ്ത് 13ന് ദ്വാരകയില്‍ നിന്നും പിടിയിലായി.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായാണ് ഈ ആയുധക്കടത്തെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. ഈ ആയുധക്കടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങളുടെ ആസൂത്രണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസം മുന്‍പ് പഞ്ചാബ് പൊലീസ് വന്‍ ആയുധവേട്ട നടത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ചത്തെ വേട്ട. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രാമങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചില ബാഗുകള്‍ കണ്ടെത്തിയിരുന്നതായി പഞ്ചാബ് ഡിജിപി പറഞ്ഞു. ഇതിന് പിന്നാലെ ദേശീയ സുരക്ഷാഗാര്‍ഡുകള്‍ എത്തി. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ടിഫിന്‍ ബോക്സില്‍ ബോംബ് ഘടിപ്പിച്ചതായി കണ്ടെത്തി. ഇതിനും ഏതാനും ദവസങ്ങള്‍ക്ക് മുമ്പ് ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 122 റൗണ്ട് വെടിയുണ്ടകളും രണ്ട് പിസ്റ്റളുകളും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: