ന്യൂദല്‍ഹി: ഒല ഇല്ക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന ഇന്ത്യയില്‍ 75ാം സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് ആരംഭിക്കും. ആദ്യ വില്‍പന ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഏകദേശം 1.20 ലക്ഷം മുതല്‍ 1.30 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.
ഇപ്പോഴും 499 രൂപ അടച്ച് സ്‌കൂട്ടറുകള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. പ്രീബുക്കിംഗ് ആരംഭിച്ച ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ബുക്കിംഗ് ചെയ്തത് വഴി ഒല ഇലക്ട്രീക് സ്‌കൂട്ടര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പ്രീബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം ഒരു ലക്ഷം സ്‌കൂട്ടറുകളുടെ ബുക്കിംഗാണ് ലഭിച്ചത്.
ഒറ്റചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ വരെ ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതേക്കുറിച്ച് വിവരങ്ങള്‍ ഒല പുറത്തുവിട്ടിട്ടില്ല. 1860 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. 700 മില്ലീമീറ്റര്‍ വീതിയും ഉണ്ടാകും. 1,155 മില്ലീമീറ്ററാണ് ഉയരം. 74 കിലോഗ്രാം മാത്രം ഭാരണുള്ള വാഹനത്തിന്റെ വീല്‍ബേസ് 1,345 മില്ലീമീറ്ററാണ്.
3.4 കിലോവാട്ട് അവര്‍ ആണ് ബാറ്ററിയുടെ കപ്പാസിറ്റി. ഇതോടെ ഫെയിം-2 വിഭാഗത്തിലെ സബ്‌സിഡി ലഭിക്കും. 4.5 സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്നും 45 കിലോമീറ്ററിലേക്ക് കുതിക്കാന്‍ കഴിയും. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: