തിരുവനന്തപുരം: പാകിസ്ഥാനില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളിലെ ജിഹാദി വാട്സാപ് ഗ്രൂപ്പുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വഴിമാറിക്കഴിഞ്ഞു. ഒരു വര്‍ഷത്തിലേറെയായി കേരളത്തിലെ സ്കൂളുകളും കോളെജുകളും അടഞ്ഞുകിടക്കുകയാണ്. നേരിട്ടുള്ള വിളികള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം ക്ലാസുകളില്‍ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഏറ്റവും പുതിയ വെല്ലുവിളി ഇത്തരം ക്ലാസുകളിലേക്ക് നുഴഞ്ഞു കയറുന്ന സാമുഹ്യവിരുദ്ധശക്തികളാണ്.
ഇതില്‍ പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ ജിഹാദി വാട്സാപ് ഗ്രൂപ്പുകള്‍. മലപ്പുറത്ത് ഇതിന് ധാരാളം തെളിവുകള്‍ ലഭിച്ചുകഴി്ഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഈ ജിഹാദി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അവരുടെ ഗ്രൂപ്പുകളില്‍ ചേര്‍ക്കും. പിന്നീട് ഈ വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അറബിക്, ഉറുദു ഭാഷകളിലുള്ള പ്രസംഗങ്ങലും അശ്ലീല ഉള്ളടക്കങ്ങളും ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് പോയാലും അവര്‍ വീണ്ടും വിദ്യാര്‍ത്ഥികളെ ഈ ഗ്രൂപ്പുകളില്‍ ചേര്‍ക്കുകയാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുതയെന്തെന്നാല്‍ ഈ വാട്സാപ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത് പാകിസ്ഥാനില്‍ നിന്നുള്ള ജിഹാദി ഗ്രൂപ്പുകളാണെന്നതാണ്. മാതാപിതാക്കള്‍ ഇത്തരം ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്. സുരക്ഷാ ഏജന്‍സികളും ഇത്തരം ഗ്രൂപ്പുകള്‍ക്ക് പിന്നിലുള്ള ശക്തികളെ കണ്ടെത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: