Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പ്: സമഗ്രമായ അന്വേഷണം വേണം; രാഷ്‌ട്രീയം മറന്ന് പട്ടികജാതി സംഘടനകള്‍ ഒന്നിക്കണമെന്ന് കെ.സുരേന്ദ്രന്‍

പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപഭോക്താക്കളില്‍ എത്താതെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. പ്രതിവര്‍ഷം 4,000 കോടി രൂപ കേന്ദ്രം പട്ടികജാതി ക്ഷേമത്തിന് ചിലവഴിക്കാനായി കേരളത്തിനു നല്‍കുന്നുണ്ട്. ഇതൊക്കെ എവിടെ പോകുന്നെന്നും സുരേന്ദ്രന്‍ ചോദിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നില്ല. വീട് നിര്‍മ്മിച്ചു നല്‍കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 02:30 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ രാഷ്‌ട്രീയം മറന്ന് എല്ലാ ദളിത് പട്ടികജാതി സംഘടനകളും ഒന്നിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാവപ്പെട്ട പട്ടികവിഭാഗക്കാരുടെ മക്കള്‍ക്ക് ലഭിക്കേണ്ട ആനൂകൂല്ല്യങ്ങള്‍ ഭരണകക്ഷിയുടെ ആളുകള്‍ തട്ടിയെടുത്തിട്ടും ഒരു കപട ദളിത് സ്‌നേഹികളെയും ആക്ടിവിസ്റ്റുക്കളയും കാണാനില്ല. കേരളം നടുങ്ങിയ അഴിമതിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നതെന്ന് പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപഭോക്താക്കളില്‍ എത്താതെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. പ്രതിവര്‍ഷം 4,000 കോടി രൂപ കേന്ദ്രം പട്ടികജാതി ക്ഷേമത്തിന് ചിലവഴിക്കാനായി കേരളത്തിനു നല്‍കുന്നുണ്ട്. ഇതൊക്കെ എവിടെ പോകുന്നെന്നും സുരേന്ദ്രന്‍ ചോദിച്ചു. പട്ടിക വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നില്ല. വീട് നിര്‍മ്മിച്ചു നല്‍കുന്നില്ല. എന്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിന് പോലും സൗകര്യമൊരുക്കുന്നില്ല. കേന്ദ്രം കൊടുക്കുന്ന പണം ഉദ്യോഗസ്ഥരും സിപിഎമ്മുകാരും അടിച്ചുമാറ്റുകയാണ്. ഫണ്ട് തട്ടിപ്പില്‍ കേസെടുത്ത ദേശീയ പട്ടികജാതി കമ്മീഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നോട്ടീസയച്ചു കഴിഞ്ഞു. കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട പണം ദുരുപയോഗം ചെയ്‌തെങ്കില്‍ അതിന് സര്‍ക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കും വരെ ബിജെപിയും പട്ടികജാതി മോര്‍ച്ചയും പോരാടും.

സംസ്ഥാനത്ത് അഴിമതി കേസുകളില്‍ അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രി തന്നെ പല കേസുകളിലും പ്രതി സ്ഥാനത്തുള്ളതു കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്‌ട്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുമ്പിലെത്തിയ മൊഴി അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കിയ പ്രതിയുടെ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് പറയുന്നത്. ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി കരമന ജയന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്നജിത്ത് എന്നിവര്‍ സംസാരിച്ചു.

Tags: പട്ടിക ജാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

Kerala

സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ നിന്ന് എസ്‌സി, എസ്ടി വിഭാഗം പുറത്ത്, പുതുക്കിയ അവാര്‍ഡ് ലിസ്റ്റിൽ ‘കര്‍ഷകജ്യോതി’ പൊതുവിഭാഗത്തിൽ

India

രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കാന്‍ വരട്ടെ; ഇത് അന്തിമ വിധിയല്ലെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്ങ്

India

ഗ്യാന്‍വാപിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയ്‌ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി; പള്ളിയുടെ ചരിത്രം പരിശോധിക്കാന്‍ സര്‍വ്വേ തുടങ്ങി

പുതിയ വാര്‍ത്തകള്‍

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.