Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഡോളര്‍ കടത്തില്‍ കൂട്ട് മുഖ്യമന്ത്രിയാണെന്നു പറയാന്‍ കുറ്റവാളിക്ക് നാവു പൊന്തിയില്ലേ?;ദേശീയപതാക ഉയര്‍ത്തേണ്ട കൈകള്‍ ഇത്ര അശുദ്ധമാകാമോ എന്നും ആസാദ്

പത്തു കമ്യൂണിസ്റ്റു മുഖ്യമന്ത്രിമാരേയും നൂറിലേറെ കമ്യൂണിസ്റ്റു മന്ത്രിമാരേയും നാം കണ്ടിട്ടുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച 'കുറ്റ'ത്തിന് അവര്‍ പലവട്ടം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യതിയാനങ്ങളെച്ചൊല്ലി പഴി കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് - ഡോളര്‍കടത്ത് അധോലോക ബന്ധങ്ങളുടെ പേരില്‍ ആരോപണ വിധേയരായിട്ടില്ലെന്ന് ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 12:49 pm IST
in Social Trend

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യനിരൂപകനും രാഷ്‌ട്രീയ-സാംസ്‌കാരികനിരീക്ഷകനും കോളേജ് അദ്ധ്യാപകനായ ഡോ. ആസാദ്. പത്തു കമ്യൂണിസ്റ്റു മുഖ്യമന്ത്രിമാരേയും നൂറിലേറെ കമ്യൂണിസ്റ്റു മന്ത്രിമാരേയും നാം കണ്ടിട്ടുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ‘കുറ്റ’ത്തിന് അവര്‍ പലവട്ടം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യതിയാനങ്ങളെച്ചൊല്ലി പഴി കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് – ഡോളര്‍കടത്ത് അധോലോക ബന്ധങ്ങളുടെ പേരില്‍ ആരോപണ വിധേയരായിട്ടില്ലെന്ന് ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഡോളര്‍കടത്തില്‍ കൂട്ട് മുഖ്യമന്ത്രിയാണെന്നു പറയാന്‍ സ്വര്‍ണ -ഡോളര്‍ കടത്തിലെ കുറ്റവാളിക്ക് നാവു പൊന്തിയ നിമിഷം തീര്‍ന്നില്ലേ മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധത? ജനാധിപത്യത്തിന്റെ വീറും വീര്യവും? മുഖ്യമന്ത്രിപദം ഇതില്‍ക്കൂടുതല്‍ അപമാനിതമാവാനുണ്ടോ? കൂട്ടരേ, നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലേ? ഒന്നും പറയാനില്ലേ? ആഗസ്ത് 15ന് ദേശീയപതാക ഉയര്‍ത്തേണ്ട കൈകള്‍ ഇത്രമേല്‍ അശുദ്ധമാകാമോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പത്തു കമ്യൂണിസ്റ്റു മുഖ്യമന്ത്രിമാരേയും നൂറിലേറെ കമ്യൂണിസ്റ്റു മന്ത്രിമാരേയും നാം കണ്ടിട്ടുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ‘കുറ്റ’ത്തിന് അവര്‍ പലവട്ടം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. വ്യതിയാനങ്ങളെച്ചൊല്ലി പഴി കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് – ഡോളര്‍കടത്ത് അധോലോക ബന്ധങ്ങളുടെപേരില്‍ ആരോപണ വിധേയരായിട്ടില്ല. വെറുക്കപ്പെടേണ്ടവരുടെ ആത്മമിത്രമെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ല. രാജ്യദ്രോഹക്കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന ഒരു പ്രതിയും അവരിലാരെ പറ്റിയും സന്ദേഹാസ്പദമായ മൊഴി നല്‍കിയിട്ടില്ല. അഴിമതിക്കേസില്‍ അവരാരും പതിറ്റാണ്ടുകളോളം കോടതികള്‍ക്കു മുന്നില്‍ കാത്തുകിടന്നിട്ടില്ല.

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ വ്യത്യസ്തനാകുന്നത് അങ്ങനെയാണ്. ഇതെല്ലാം അലങ്കാരമായി സ്വീകരിച്ചുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടു കാലംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും പൊതുസമൂഹത്തെയും നന്മതിന്മകളെ വിവേചിച്ചറിയാന്‍ ശേഷിയുള്ള പ്രത്യയശാസ്ത്ര ബാദ്ധ്യതകളില്‍നിന്ന് അയാള്‍ കയറൂരി വിട്ടു. കൊലപാതകം മുതല്‍ ഡോളര്‍കടത്ത് വരെ നീളുന്ന കൊടും കുറ്റകൃത്യങ്ങളെ മഹത്വപ്പെടുത്തി. പാര്‍ട്ടിക്കു വേണ്ടിയാണെങ്കില്‍ ഏതന്യായവും സാധുവാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിച്ചു. കൊലയാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാമെന്ന് ശീലിപ്പിച്ചു. ശത്രുസംഹാരത്തിന് ഏതു മാര്‍ഗവും സ്വീകാര്യമെന്ന പൊതു നിലയുണ്ടായി.

അധമമാര്‍ഗങ്ങളില്‍ സ്വപ്നദൂതികള്‍ വിളയാടി. ശിവശങ്കര മദ്ധ്യമാര്‍ഗികള്‍ കാര്യസ്ഥവേഷമണിഞ്ഞു. പ്രേമകുമാരന്മാരുടെ താരാട്ടും തലോടലും സ്തുതിവചനവും നിറഞ്ഞു. എല്ലാം പണംകൊണ്ടും അധികാരം കൊണ്ടും നേടുന്നതെങ്ങനെയെന്ന് ലോകത്തെ അയാള്‍ പഠിപ്പിച്ചു. ഒരു മഹാ പ്രസ്ഥാനത്തെയും രാജ്യത്തെ അടിത്തട്ടു ജനതയെയും അവരുടെ മഹത്തായ സ്വപ്നം ചോര്‍ത്തിക്കളഞ്ഞ് വന്ധ്യംകരിച്ചു. ഹിരണ്യായ നമ ജപിക്കുന്ന അധികാരസേവകരെക്കൊണ്ട് കൊട്ടാര വഴികള്‍ ജനനിബിഡമായി. ആസ്ഥാനകവികള്‍ എല്ലാ കാലത്തെയും പോലെ പ്രഭാവലയം പെരുപ്പിച്ചു.  

കോര്‍പറേറ്റുകളും ദല്ലാളുമാരും പൊതുമുതല്‍ കവര്‍ന്നു. ജനങ്ങളെ പണയം വെച്ച കാശ് വിദേശ സ്ഥാപനങ്ങളില്‍നിന്നു ഊറിക്കൂടി. എന്‍ഡോസള്‍ഫാന്‍ ഇരകളെ പട്ടിണിക്കിട്ട് അരലക്ഷം കോടിയോളം കടമെടുത്ത് സില്‍വര്‍ ലൈനിന് കൊടി നാട്ടി. കമ്മീഷന്‍ കോടികളായി ഏതെല്ലാമോ എക്കൗണ്ടുകളിലേക്ക് ഒഴുകി. പണക്കൊള്ളയുടെ വികസനത്തിന് കമ്യൂണിസ്റ്റു വേഷമിട്ട ഒരു മുഖ്യമന്ത്രി മുന്നില്‍ നില്‍ക്കുന്നു. അയാള്‍ ഡോളര്‍ കടത്തിയ കുറ്റവാളിയെന്ന് ഒരു മൊഴി കസ്റ്റംസ് കോടതിയില്‍ ഹാജരാക്കുന്നു.

കമ്യൂണിസ്റ്റു കുലത്തിലെ ഒറ്റുകാരനെ, അഞ്ചാംപത്തിയ, കുലംകുത്തിയെ, പൊതുപ്രവര്‍ത്തനത്തിലെ അധാര്‍മ്മിക നായകനെ തേടുന്ന ഒരാള്‍ ഒരു നിമിഷം ഇവിടെ നിന്നുപോകും. അയാള്‍ ഇതല്ലേ എന്നു ശങ്കിക്കും. അതൊഴിവാക്കാന്‍ ഒരു പ്രചാരവേലക്കും കഴിയില്ല. കമ്യൂണിസ്റ്റു കാരനായതുകൊണ്ട് വരുന്ന ദുഷ്പ്രചാരണങ്ങളായിരുന്നെങ്കില്‍ ഇ എം എസ്സിനും ജ്യോതിബാസുവിനും നൃപന്‍ ചക്രവര്‍ത്തിക്കും അച്യുതമേനോനും ദശരഥ് ദേബിനും നായനാര്‍ക്കും മണിക് സര്‍ക്കാറിനും ബുദ്ധദേവിനും പി കെ വിക്കും വി എസ്സിനും നേരെ ഇത്തരം പരാതികള്‍ ഉയരണമായിരുന്നു. അന്ന് കമ്യൂണിസ്റ്റുവിരുദ്ധ ശക്തികള്‍ക്ക് ഇന്നത്തേതിലും പ്രതാപമുണ്ടായിരുന്നു. ലോകമുതലാളിത്തവും പെന്റഗണ്‍ ഉപജാപക സംഘവും ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെയോ ന്യായീകരണ വീരന്മാരുടെയോ പിന്‍ബലമില്ലാതെ കമ്യൂണിസ്റ്റു പാര്‍ട്ടി നട്ടെല്ലുയര്‍ത്തിയാണ് അന്നൊക്കെ നിലകൊണ്ടത്.

ഡോളര്‍കടത്തില്‍ കൂട്ട് മുഖ്യമന്ത്രിയാണെന്നു പറയാന്‍ സ്വര്‍ണ -ഡോളര്‍ കടത്തിലെ കുറ്റവാളിക്ക് നാവു പൊന്തിയ നിമിഷം തീര്‍ന്നില്ലേ മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധത? ജനാധിപത്യത്തിന്റെ വീറും വീര്യവും? മുഖ്യമന്ത്രിപദം ഇതില്‍ക്കൂടുതല്‍ അപമാനിതമാവാനുണ്ടോ? കൂട്ടരേ, നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലേ? ഒന്നും പറയാനില്ലേ? ആഗസ്ത് 15ന് ദേശീയപതാക ഉയര്‍ത്തേണ്ട കൈകള്‍ ഇത്രമേല്‍ അശുദ്ധമാകാമോ?  

Tags: Pinarayi Vijayanpinarayiഫെയ്സ്ബുക്ക്ഡോളര്‍ കടത്ത് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.