കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. മുന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാ ദത്ത്, ആര്‍.ബി. ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി നാല് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനാല്‍ കേസിലെ ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് അടുത്തിടെ കോടതി ഒരാഴ്ച കൂടി നീട്ടി നല്‍കിയിരുന്നു.
അതേസമയം കേസിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന നിലയില്‍ പെരുമാറരുതെന്നും പ്രതികളോട് നിര്‍ദ്ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളത്. അതിനാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കോസടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വര്‍ഷത്തോളം തടസപ്പെട്ടതായി സിബിഐയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ആര്‍.ബി. ശ്രീകുമാര്‍ അടക്കം കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: