Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63 വര്‍ഷത്തിനു ശേഷം ഡോളര്‍ രാഷ്‌ട്രീയ വിഷയമാകുന്നു; അന്ന് ആരോപണം നടത്തിയവര്‍ ഇന്ന് പ്രതിക്കൂട്ടില്‍; നിര്‍ണായക തീരുമാനം കോടതി പറയും

മുഖ്യമന്ത്രി ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇടയാക്കിയ 1958ലെ വിമോചന സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരേ പ്രാദേശികമായി നടന്ന പ്രക്ഷോഭവും ക്രമസമാധാന പ്രശ്നങ്ങളും മൂലമാണ് 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 13, 2021, 11:10 am IST
in Kerala

കോഴിക്കോട്: 63 വര്‍ഷത്തിനു ശേഷം കേരള രാഷ്‌ട്രീയത്തില്‍ ഡോളര്‍ വീണ്ടും വിഷയമാകുന്നു. അന്ന് ഡോളര്‍ രാഷ്‌ട്രീയത്തില്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റ് ഇതര രാഷ്‌ട്രീയ കക്ഷികളായിരുന്നു. ആരോപിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഇന്നിപ്പോള്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകളാണ്, പ്രതിക്കൂട്ടില്‍ സിപിഎം മുഖ്യമന്ത്രിയും.

മുഖ്യമന്ത്രി ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇടയാക്കിയ 1958ലെ വിമോചന സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരേ പ്രാദേശികമായി നടന്ന പ്രക്ഷോഭവും ക്രമസമാധാന പ്രശ്നങ്ങളും മൂലമാണ് 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. പക്ഷേ, വിമോചന സമരത്തിന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ സഹായവും ആസൂത്രണവും ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് ആരോപണം. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ഡാനിയന്‍ പാട്രിക് മൊയ്നിഹാന്റെ ചില പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് ഇത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അന്ന് പ്രതിപക്ഷത്തെ ‘അമേരിക്കന്‍ ഡോളര്‍ കൈപ്പറ്റിയ വഞ്ചകര്‍’ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. ‘അമ്പത്തേഴിന്‍ രാവുകളില്‍ സിഐഎയുടെ കാശും വാങ്ങി അട്ടിമറിച്ചവരെക്കുറിച്ച്’ കാല്‍ നൂറ്റാണ്ടു മുമ്പത്തെ പ്രീഡിഗ്രി ബോര്‍ഡ് സമരകാലത്തും സിപിഎം മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇന്ന് ഡോളര്‍ കൈപ്പറ്റിയതിനും കടത്തിയതിനും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുന്നത് കോണ്‍ഗ്രസുകാരാണ്. പിണറായി വിജയനിലേക്ക് ഇഎംഎസിന്റെ കാലത്തുനിന്ന് പാര്‍ട്ടി സഞ്ചരിച്ച ദൂരവും അതാണ്. വിദേശ കോണ്‍സുലേറ്റിന്റെ സംസ്ഥാനത്തെ ആസ്ഥാനം വഴിയായിരുന്നു ഡോളര്‍ ഇടപാട്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്ന ഇടപാട്. നിയമസഭാ സ്പീക്കറും മന്ത്രിസഭാംഗവും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട ഇടപാട്. ‘ഡോളര്‍ കടത്തിയ മുഖ്യമന്ത്രി’യെന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നിയമസഭയില്‍ ആക്ഷേപിക്കപ്പെടുമ്പോള്‍ സ്വര്‍ണ-ഡോളര്‍ കടത്തിടപാടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വരുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വര്‍ണക്കടത്ത്-ഡോളര്‍ക്കടത്തിടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കേണ്ട അഞ്ച് ഘടകങ്ങളുണ്ട്.  

  1. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സുലേറ്റ് തലവന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
  2. കേസില്‍ പ്രതികളും പ്രധാന ഇടപാടുകാരുമായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് നേരത്തേ അറിയാം, സ്വപ്നയെ ഒരു വിദേശയാത്രയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്കിയത് അദ്ദേഹമാണ്.
  3. സ്വപ്‌നയെ സ്പേസ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
  4. ലൈഫ് പാര്‍പ്പിട പദ്ധതി യുഎഇ കോണ്‍സുലേറ്റ് വഴി നടപ്പാക്കുന്നതും പദ്ധതിയുടെ ഘടന മാറ്റുന്നതും അതിന്റെ കോണ്‍ട്രാക്ടിലെ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
  5. സ്വര്‍ണക്കടത്ത്-ഡോളര്‍കടത്തിടപാടില്‍ മുഖ്യ പ്രതി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എല്ലാക്കാര്യവും അപ്പപ്പോള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം പലപ്പോഴായി കോടതികളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലുണ്ട്. വൈകാതെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലും ഉണ്ടാകും.  

അത് പരിശോധിച്ച് കോടതി തീരുമാനിക്കും സംസ്ഥാന മുഖ്യമന്ത്രിയുടെ പങ്ക് ആര്, എങ്ങനെ അന്വേഷിക്കണമെന്ന്. അത് നിര്‍ണായക തീരുമാനമാകും. അതുവരെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യത്തില്‍ നില്‍ക്കുമോ, സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുമോ എന്നാണിനി കാണേണ്ടത്.

Tags: cpmPinarayi Vijayanകമ്മ്യൂണിസ്റ്റ് പാര്‍ട്ടിസ്വര്‍ക്കടത്തുകേസ്emsഡോളര്‍ കടത്ത് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.