ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലില്‍ അധ്യക്ഷത വഹിച്ച് മോദി നടത്തിയ കന്നി പ്രസംഗം ആഗോളശ്രദ്ധയാകര്‍ഷിക്കുന്നു.ആഗോള തലത്തില്‍ സമുദ്രസുരക്ഷ സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി പ്രസംഗത്തില്‍ മുന്നോട്ട് വെച്ചത്.
ലോകവ്യാപകമായി സമുദ്ര സുരക്ഷ സഹകരണത്തിലൂടെ വര്‍ധിപ്പിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളാണ് മോദി മുന്നോട്ട് വെച്ചത്:
സമുദ്രം വഴിയുള്ള ന്യായമായ വ്യാപാരത്തിന് തടസ്സങ്ങള്‍ നീക്കുക എന്നതാണ് ആദ്യ നിര്‍ദേശം. സമുദ്രത്തര്‍ക്കങ്ങള്‍ സമാധാനപരമായി അന്താരാഷ്‌ട്രനിയമങ്ങള്‍ അനുസരിച്ച് പരിഹരിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. പ്രകൃതി ദുരന്തങ്ങളെയും സമുദ്ര ഭീഷണികളെയും സംയുക്തമായി നേരിടണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം. സമുദ്ര പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കകുക എന്നത് നാലാമത്തെ നിര്‍ദേശം. ഉത്തരവാദിത്വത്തോടെയുള്ള സാമുദ്രിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് അഞ്ചാമത്തെ നിര്‍ദേശം.
1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ (യുഎന്‍സിഎല്‍ഒഎസ്) നിയമനിര്‍മ്മാണ ചട്ടക്കൂട് ഐക്യരാഷ്‌ട്രസഭയെക്കൊണ്ട് സ്വീകരിപ്പിക്കുക വഴി ഇന്ത്യയുടെ ഒരു മാസക്കാലത്തെ യുഎന്നിലുള്ള അധ്യക്ഷപദവി ശ്രദ്ധേയമാക്കി എന്നതിലാണ് മോദിയുടെ വിജയം.
ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചൈനയുടെ സമുദ്രാടിസ്ഥാനത്തിലുള്ള തർക്കങ്ങൾ മുറുകന്നതിനിടെയാണ് സമുദ്രതന്ത്രത്തെക്കുറിച്ചുള്ള രക്ഷാ സമിതിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നത്.മോദി മുന്നോട്ട് വെച്ച ആഗോള തലത്തിലെ സമുദ്ര സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തന്ത്രപ്രധാനമായ തടസ്സങ്ങള്‍ എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് കരിങ്കടലിലും ദക്ഷിണചൈന സമുദ്രത്തിലും ഉള്‍പ്പെടെ നിലനില്‍ക്കുന്ന സമുദ്ര സംഘര്‍ഷങ്ങളാണ്.
യുഎസ് ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ചൈനയെയും റഷ്യയെയും ലാക്കാക്കി ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധേയമായി. ഭീഷണിയിലൂടെയും വെല്ലുവിളിയിലൂടെയും നിയമപരമായി അവകാശപ്പെട്ട സമുദ്ര വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും രാജ്യങ്ങളെ തടയുന്ന ചില രാജ്യങ്ങളുടെ ശ്രമങ്ങളെ ബ്ലിങ്കണ്‍ വിമര്‍ശിച്ചു. ദക്ഷിണചൈനാക്കടലില്‍ ഫിലിപ്പൈന്‍സ് മീന്‍പിടുക്കുന്നത് ഭീഷണിപ്പെടുത്തി തടയാന്‍ ശ്രമിക്കുന്ന ചൈനയുടെ ശ്രമത്തെയാണ് ബ്ലിങ്കണ്‍ ഇതിലൂടെ വിമര്‍ശിച്ചത്. റഷ്യ ഉക്രെയ്നെതിരെ നടത്തുന്ന ആക്രമണോത്സുകമായ നടപടികളെയും ബ്ലിങ്കണ്‍ വിമര്‍ശന വിധേയമാക്കി. കരിങ്കടല്‍, കെര്‍ച്ച് കടലിടുക്ക്, അസോവ് സമുദ്രം എന്നിവിടങ്ങളിലാണ് റഷ്യയുടെ നീക്കം. ഇതുവഴി സുഗമമായ ഊര്‍ജ്ജ-വാണിജ്യക്കൈമാറ്റം തകര്‍ക്കപ്പെടുകയാണ്.
ഇന്ത്യയുടെ യുഎന്നിലെ അധ്യക്ഷപദവി ഒരു മാസക്കാലത്തേക്ക് മാത്രമാണെങ്കിലും സമുദ്ര സുരക്ഷയെന്ന വിഷയം അവതരിപ്പിക്കുക വഴി വിവിധരാഷ്‌ട്രങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പുറത്തെത്തിക്കാന്‍ മോദിക്ക് കഴിഞ്ഞു. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതോടൊപ്പം സമുദ്രത്തിലൂടെയുള്ള വാണിജ്യം അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യവും മോദിക്കുണ്ടായിരുന്നു. ഒപ്പം റഷ്യയുടെയും ചൈനയുടെയും സമുദ്രത്തിലുള്ള ആധിപത്യമനോഭാവത്തെ വിമര്‍ശനവിധേയമാക്കുക എന്ന ലക്ഷ്യവും മോദി നിര്‍വ്വഹിച്ചു.
1994ല്‍ നിലവില്‍ വന്ന സമുദ്ര ഉടമ്പടിയുടെ നിയമങ്ങളുടെ (യുഎന്‍സിഎല്‍ഒഎസ്) നിയമനിര്‍മ്മാണ ചട്ടക്കൂട് പല്ലില്ലാത്ത ഒന്നാണെന്ന് പലരും വിമര്‍ശിക്കുന്നെങ്കിലും ഇപ്പോഴും ലോകശക്തികളായ രാഷ്‌ട്രങ്ങള്‍ക്ക് സമുദ്രത്തില്‍ നിയമാനുസൃതമായ അന്താരാഷ്‌ട്ര ക്രമം സൃഷ്ടിക്കാന്‍ വേറെ ഒരു സംവിധാനമില്ല. 1994ല്‍ നിലവില്‍ വന്ന യുഎന്‍സിഎല്‍ഒഎസ് എന്ന സമുദ്ര ഉടമ്പടിയുടെ പ്രാധാന്യം യുഎസ് ഉള്‍പ്പെടെയുള്ള സമുദ്രശക്തികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി. അതു കൂടി കൈവരിക്കാന്‍ കഴിഞ്ഞാല്‍ അത് മോദിയുടെ വലിയ ആഗോള വിജയമായി മാറും. സമുദ്രസുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് എല്ലാ രാജ്യങ്ങളും യോഗത്തില്‍ അറിയിച്ചതും മോദിയുടെ വിഷയാവതരണത്തിനുള്ള അംഗീകാരമായി.
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന യുഎന്‍ യോഗങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറാണ് അധ്യക്ഷനാവുക. സമുദ്ര സുരക്ഷയ്‌ക്കു പുറമെ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന രണ്ട് പ്രത്യേക യോഗങ്ങളില്‍ ജയശങ്കറാണ് അധ്യക്ഷ പ്രസംഗം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: