മലപ്പുറം: നിലമ്പൂര്‍: നിലമ്പൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകക്കേസിൽ കോടതി വിധിപറഞ്ഞു. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ മകന് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിധി. 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡി. ജില്ലാ സെഷൻസ് കോടതി. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
നിലമ്പൂർ പോത്ത്കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ 1O നായിരുന്നു സംഭവം. ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരായ കേസ്. തല പിടിച്ച് ചുമരിലിടിച്ചാണ് രാധാമണിയെ കൊലപ്പെടുത്തിയത്. ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ രാധാമണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി പകൽ മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാൽസംഗം ചെയ്തുവെന്നും പരാതിയുണ്ട്. രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയിൽ പോത്തുകൽ പൊലീസ് 2017 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: