കാബൂള്‍: അഫ്ഗാനിസ്ഥാന് ഇന്ത്യ സമ്മാനിച്ച എംഐ 35 ഹെലികോപ്റ്റര്‍ താലിബാന്‍ പിടിച്ചെടുത്തെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്രൈറലാകുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളില്‍, ബൈക്ക് യാത്രക്കാരനായ താലിബാന്‍ ഭീകരന്‍ കുണ്ടൂസ് എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഹെലികോപ്റ്ററിന് സമീപത്തൂടെ പോകുന്നത് വ്യക്തമാണ്. പിന്നീട് പുറത്തു വന്ന ചിത്രത്തില്‍ രണ്ടു ഭീകരര്‍ കോപ്റ്ററിന് സമീപം നില്‍ക്കുന്നതായും കാണാം. അഫ്ഗാന്‍ നഗരമായ കുണ്ടൂസ് കഴിഞ്ഞയാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു.
ചോപ്പറിന്റെ സീരിയല്‍ നമ്പര്‍ ഇന്ത്യ സമ്മാനിച്ചതിന് സമാനമാണ്. അതേസമയം, റോട്ടറുകള്‍ ഇല്ലാത്തതിനാല്‍ ചോപ്പര്‍ പ്രവര്‍ത്തനരഹിതമായിരിക്കാം എന്നാണ് സൂചന. ‘താലിബാന്‍ പിടിച്ചെടുത്ത ഹെലികോപ്റ്ററിന്റെ സീരിയല്‍ നമ്പര്‍ കാണിക്കുന്നത് ഇന്ത്യ സമ്മാനിച്ച ചോപ്പറുകള്‍ക്ക് സമാനമാണെന്ന് എഎന്‍ഐ വാര്‍ത്ത എജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: