ലക്നൗ: നാല് വര്‍ഷംകൊണ്ട് ഉത്തര്‍ പ്രദേശില്‍ കണ്ടുകെട്ടിയത് ഗുണ്ടാ സംഘങ്ങളുടെ 1848 കോടി രൂപയുടെ സ്വത്ത്. 2017 മാര്‍ച്ച് 20 മുതല്‍ 2021 ജൂണ്‍ 20 വരെയുള്ള കാലയളവില്‍ പോലീസ് നടപടികളില്‍ കൊല്ലപ്പെട്ടത് 139 ക്രിമിനലുകളും. 43294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
മുഖ്താര്‍ അന്‍സാരി എന്ന ഗുണ്ടാ നേതാവില്‍ നിന്നുമാത്രമായി കണ്ടുകെട്ടിയത് 222 കോടിയുടെ സ്വത്തുക്കള്‍. ഇയാളുടെ സംഘത്തിലെ 248 പേരും അഴിക്കുള്ളിലായി. ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി. 65 കൂട്ടാളികളും പിടിയിലായി. ഗുണ്ടാ തലവന്മാരായ സുന്ദര്‍ ഭാട്ടിയയുടെ 63 കോടിയുടെ സ്വത്തും കണ്ടുകെട്ടി. കുണ്ഡു സിങ്ങിന്റെ 24 കൂട്ടാളികളുടെ 19 കോടി രൂപയുടെ സ്വത്തും സര്‍ക്കാര്‍ പിടിച്ചെടുത്തു.
യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗുണ്ടാ തലവന്മാര്ക്കെതിരെ ശക്തമായ നടപടിയാണ് ഉത്തര്‍പ്രദേശില്‍ സ്വീകരിച്ചത്. മുന്‍ സര്‍ക്കാരുകളുടെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടികള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തി. ആയുങ്ങളും സ്വത്തും പിടിച്ചെടുത്തി. എന്‍കൗണ്ടര്‍ നടപടികള്‍ കൃത്യതയോടെ നടപ്പിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: