കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ആണ് ഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യ ഹര്‍ജി കോടതി തള്ളുന്നത്. കേസിലെ രണ്ടാംപ്രതിയാണ് അര്ജുന്.
കേസിലെ രണ്ടാം പ്രതിയായ അര്ജുന് ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്കിയാല് കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്ജുന് ആളുകളെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം. അന്വേഷണം ഇപ്പോഴും നടന്നുവരികയാണെന്നും അര്ജുന് ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രികരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്
കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 28നാണ് അര്ജുന് ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട് അതിനാല്‍ തനിക്ക് ജാമ്യം അനുവദിച്ചു തരണമെന്നും അര്‍ജുന്റെ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: